Malayalam Breaking News
ഇങ്കെ ഇങ്കെ ഇങ്കെ കാവലേ… പാട്ടിൽ മയങ്ങി കണ്ണ് നിറഞ്ഞ് ഗൗതം വാസുദേവ് മേനോൻ !! ഗോപി സുന്ദർ…
ഇങ്കെ ഇങ്കെ ഇങ്കെ കാവലേ… പാട്ടിൽ മയങ്ങി കണ്ണ് നിറഞ്ഞ് ഗൗതം വാസുദേവ് മേനോൻ !! ഗോപി സുന്ദർ…
ഇങ്കെ ഇങ്കെ ഇങ്കെ കാവലേ… പാട്ടിൽ മയങ്ങി കണ്ണ് നിറഞ്ഞ് ഗൗതം വാസുദേവ് മേനോൻ !! ഗോപി സുന്ദർ…
വിജയ് ദേവരകൊണ്ട, രശ്‌മിക എന്നിവർ പ്രധാന താരങ്ങളായെത്തുന്ന ഗീത ഗോവിന്ദത്തിലെ ‘ഇങ്കെ ഇങ്കെ ഇങ്കെ കാവലേ’ എന്ന പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.ഗോപി സുന്ദർ സംഗീതം നൽകിയ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭാഷാഭേദമന്യേ എല്ലാവരും ഈ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോനും പാട്ടിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ആ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ലെന്നും, നമ്മളിലെ വേദനയെ അകറ്റാൻ ഇത്തരം പാട്ടുകൾ ഒരുപാട് സഹായിക്കുമെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു. സംഗീത സംവിധായകൻ ഗോപി സുന്ദറിനെയും ഗായകനായ സിദ് ശ്രീറാമിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
ഇറങ്ങിയിട്ട് ഒരുപാട് ദിവസമായെങ്കിലും ഇപ്പോഴും ഈ ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങിലുണ്ട്. ലിറിക്കൽ വിഡിയോയും വീഡിയോ സോങുമൊക്കെ യൂട്യൂബിൽ ഹിറ്റാണ്.
Unable to get inkem inkem inkem kaavaale off my mind and off repeat listening mode.
This is when a song and good music helps take over the pain in you.
Gopisundar, Ananth sriram and the brilliant @sidsriram
Wah!— Gauthamvasudevmenon (@menongautham) August 10, 2018
Gautham Vasudev Menon praises Gopi Sundar