Connect with us

രാക്ഷസൻ തിയേറ്ററിൽ നിറഞ്ഞ കയ്യടി വാങ്ങി മുന്നേറുമ്പോൾ നായകൻ വിഷ്ണു വിശാലിന് വിവാഹ മോചനം..

Malayalam Breaking News

രാക്ഷസൻ തിയേറ്ററിൽ നിറഞ്ഞ കയ്യടി വാങ്ങി മുന്നേറുമ്പോൾ നായകൻ വിഷ്ണു വിശാലിന് വിവാഹ മോചനം..

രാക്ഷസൻ തിയേറ്ററിൽ നിറഞ്ഞ കയ്യടി വാങ്ങി മുന്നേറുമ്പോൾ നായകൻ വിഷ്ണു വിശാലിന് വിവാഹ മോചനം..

രാക്ഷസൻ തിയേറ്ററിൽ നിറഞ്ഞ കയ്യടി വാങ്ങി മുന്നേറുമ്പോൾ നായകൻ വിഷ്ണു വിശാലിന് വിവാഹ മോചനം..

നിരൂപക പ്രശംസയും മികച്ച കയ്യടിയും നേടി തമിഴ് ചിത്രം രാക്ഷസൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നായകനെന്ന നിലയിൽ വിഷ്ണു വിശാലിനും സന്തോഷം നിറഞ്ഞ വിജയമാണ് രാക്ഷസൻ നേടിയത്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ വിഷ്ണു വിശാൽ തന്റെ ജീവിതത്തിലെ സങ്കടകാരമായ ഒരു തീരുമാനം അറിയിച്ചിരിക്കുകയാണ്.

വിഷ്ണു വിശാല്‍ വിവാഹമോചിതനായിരിക്കുകയാണ് . വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നു .

‘പ്രിയപ്പെട്ട സുഹൃത്തുക്കളെ അഭ്യുദയകാംക്ഷികളെ,

ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങളുടെ പ്രഥമ പരിഗണന.

ഞങ്ങള്‍ ഒരുമിച്ച് മനോഹരമായ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് തുടര്‍ന്ന് പോകും. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’-വിഷ്ണു കുറിച്ചു.

രാക്ഷസനിൽ അമല പോള്‍ ആണ് വിഷ്ണുവിന്റെ നായികയാകുന്നത്. മികച്ച ഒരു ത്രില്ലര്‍ മൂവി എന്ന് ഏവരും അഭിപ്രായപ്പെടുന്ന രാക്ഷസൻ വിഷ്ണുവിന് കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയാണ്.

ratsasan movie actor vishnu vishal gets divorced

More in Malayalam Breaking News

Trending

Recent

To Top