Connect with us

സൂപ്പർസ്റ്റാറും .. ലേഡി സൂപ്പർസ്റ്റാറും … ഫോട്ടോ എടുത്തത് മലയാളികളുടെ പ്രിയ നടൻ!!!

Malayalam Breaking News

സൂപ്പർസ്റ്റാറും .. ലേഡി സൂപ്പർസ്റ്റാറും … ഫോട്ടോ എടുത്തത് മലയാളികളുടെ പ്രിയ നടൻ!!!

സൂപ്പർസ്റ്റാറും .. ലേഡി സൂപ്പർസ്റ്റാറും … ഫോട്ടോ എടുത്തത് മലയാളികളുടെ പ്രിയ നടൻ!!!

സൂപ്പർസ്റ്റാറും .. ലേഡി സൂപ്പർസ്റ്റാറും … ഫോട്ടോ എടുത്തത് മലയാളികളുടെ പ്രിയ നടൻ!!!

മലയാളത്തിന്റെ അഭിമാനവും വികാരവും സൂപ്പർസ്റ്റാറുമൊക്കെയാണ് മോഹൻലാൽ . കൊച്ചു കുട്ടികൾക്ക് പോലും ലാലേട്ടൻ എന്ന് പറഞ്ഞാൽ ജീവനാണ്. മോഹൻലാലിൻറെ ആക്ഷനും ഡയലോഗും വികാരനിര്ഭര പ്രകടനങ്ങളുമെല്ലാം ആളുകൾ നെഞ്ചോട് ചേർക്കാറുണ്ട്.

അതുപോലെ തന്നെ മലയാളയ്കൾക്ക് പ്രിയപ്പെട്ട , നടിമാരിൽ ലേഡി സൂപ്പർസ്റ്റാറെന്നു തന്നെ അറിയപ്പെടുന്ന മഞ്ജു വാര്യരും. നീണ്ട പതിനാലു വർഷത്തെ ഇടവേളയോ വെറും മൂന്നോ നാലോ വർഷത്തെ സിനിമ ജീവിതമോ ഒന്നും മഞ്ജു വാര്യരുടെ രണ്ടാം വരവിനെ ബാധിച്ചില്ല. കാത്തിരിക്കുകയായിരുന്നു മഞ്ജുവിനായി ആരാധകർ.

Ennum Eppozhum Stills-Images-Photos-Malayalam Movie 2015-Mohanlal-Manju Warrier-Onlookers Media

രണ്ടാം വരവിൽ മഞ്ജു ഏറ്റവുമധികം അഭിനയിച്ചത് മോഹന്ലാലിനൊപ്പമാണ്. ഇപ്പോൾ ഇരുവരും പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. ലൂസിഫർ തുടക്കം മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സൂപ്പർ നായകനും സൂപ്പർ നായികയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയ നടൻ എന്ന വാർത്ത പ്രാധാന്യം ലൂസിഫറിനുണ്ട്.

ഇപ്പോൾ ലൊക്കേഷനിൽ നിന്നും ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് മഞ്ജു വാര്യർ. മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചിരിക്കുന്ന ലൊക്കേഷൻ ചിത്രമാണ് മഞ്ജു പങ്കു വച്ചിരിക്കുന്നത്. വിദൂരതയിലേക്ക് നോക്കി ഇരുവരും ഇടവേളയിൽ ഇരിക്കുകയാണ്. ചിത്രം പകർത്തിയതാകട്ടെ , പ്രിത്വിരാജ്. ചിത്രമെടുത്ത പ്രിത്വിരാജിന് നന്ദി അറിയിച്ച് ഇൻസ്റാഗ്രാമിലാണ് മഞ്ജു വാര്യർ ചിത്രം പങ്കു വച്ചത്.

തിരുവനന്തപുരം , പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ടോവിനോ തോമസ് , വിവേക് ഒബ്‌റോയ് ,സാനിയ അയ്യപ്പൻ , കലാഭവൻ ഷാജോൺ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ എത്തുന്നത്,.

manju varrier and mohanlal at lucifer location

More in Malayalam Breaking News

Trending

Recent

To Top