Connect with us

ജീവിതം ഇത്രയും തിരക്കുള്ളതായി മാറുമെന്ന് വിചാരിച്ചില്ല; നടി രശ്‌മിക തുറന്നു പറയുന്നു

News

ജീവിതം ഇത്രയും തിരക്കുള്ളതായി മാറുമെന്ന് വിചാരിച്ചില്ല; നടി രശ്‌മിക തുറന്നു പറയുന്നു

ജീവിതം ഇത്രയും തിരക്കുള്ളതായി മാറുമെന്ന് വിചാരിച്ചില്ല; നടി രശ്‌മിക തുറന്നു പറയുന്നു

തെന്നിന്ത്യൻ സിനിമയിൽ മുൻ നിര നായികമാരിലൊരാളായി വളർന്നു വരുന്ന താരമാണ് രശ്‌മിക മന്ദാന. ഗീത ഗോവിന്ദത്തിലൂടെയാണ് നടി എല്ലാവർക്കും സുപരിചിതയായി മാറിയത്. കന്നടയിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും തെലുങ്ക് ചിത്രമാണ് നടിക്ക് ബ്രേക്ക് നൽകിയത്.

നടിയുടെ ഏറ്റവും പുതിയതായിയിറങ്ങിയ ചിത്രമാണ് ഡിയർ കോമ്രേഡ്. ഇതായിപ്പോൾ തന്റെ ജീവിതമാകെ മാറി മറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി . തന്റെ ജീവിതം ഇത്തരം തിരക്കുള്ള ജീവിതമായി മാറുമെന്ന് വിചാരിച്ചില്ലെന്ന് നടി തുറന്നു പറയുന്നു. ഒരു ദിവസം നാല് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് രശ്‌മിക പറയുന്നു.

രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ഷൂട്ടിങിന് പോകും. എട്ട് മണിയാവുമ്പോഴേക്കും മടങ്ങിയെത്തും. മീറ്റിങും ജിമ്മില്‍ പോക്കുമെല്ലാം കഴിഞ്ഞ് മടങ്ങിയെത്തി ഉറങ്ങുമ്പോഴേക്കും രണ്ട് മണിയാവും. എന്നാൽ ഈ തിരക്കുകളൊക്കെ താൻ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കുകയാണ് നടി.

ഒരു വ്യക്തി എന്ന നിലയിലും എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മുന്‍പൊക്കെ സ്റ്റേജില്‍ കയറാന്‍ പോലും മടിയായിരുന്നു. എന്റെ വാക്കുകള്‍ ആര്‍ക്ക് കേള്‍ക്കണം എന്നാവും ചിന്ത. എന്നാലിപ്പോള്‍ അങ്ങനെയല്ല, ജനങ്ങള്‍ എന്റെ വാക്കിന് കാതോര്‍ക്കുകയാണ്.

ഒരിക്കലും ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവും എന്ന് കരുതിയതല്ല. ജീവിതത്തില്‍ പുതിയത് പലതും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. എല്ലാം ഞാൻ ആസ്വദിക്കുകയാണ് – നടി കൂട്ടിച്ചേർത്തു.

rashmika- reveals about her experience in film life

More in News

Trending

Recent

To Top