ബുദ്ധിശാലിയായ രശ്മിക; വിവാഹം മുടങ്ങിയതിന് കാരണം അതാണ്; അമ്പരന്ന് ആരാധകർ!!!
By
തെന്നിന്ത്യന്‍ സിനിമയുടെ റൊമാന്റിക്ക് ഹീറോയാണ് വിജയ് ദേവരകൊണ്ട. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയവും വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന പ്രണയമാണ്. അവരുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകള്‍ എന്ന നിലയില്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ സിനിമ ഗീത ഗോവിന്ദത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. സിനിമ വമ്പൻ ഹിറ്റായിരുന്നു. ഇതിലൂടെ ഈ താരജോഡികളും പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറി. വിജയ്-രശ്മിക ജോഡി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ഒരുമിച്ച് ഡിയർ കോമ്രേഡ് എന്ന സിനിമ കൂടി ചെയ്തതോടെ ആരാധകർ ഇരുവരെയും ആഘോഷിക്കുകയായിരുന്നു. രശ്മിക വിവാഹ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമൊന്നുമല്ല.
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത സിനിമയിൽ നായകൻ 777 ചാർളി അടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരനായ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ. ഈ സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായി. ശേഷം ആർഭാടമായി ഇരുവരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തും മുമ്പ് അവസാനിച്ചു.
ഇപ്പോഴിതാ ഈ വിവാഹം നടക്കാത്തതിനുകാരണം രശ്മികയാണെന്ന് പറഞ്ഞുകൊണ്ടുള്ള സിനിമാനിരൂപകൻ ചെയ്യാറു ബാലുവിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അറംനാടിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക-വിജയ് ദേവരകൊണ്ട ബന്ധത്തെ കുറിച്ച് വരുന്ന ഗോസിപ്പുകളിൽ ചെയ്യാറു ബാലു പ്രതികരിച്ചത്.
സിനിമയിൽ എങ്ങനെ പിടിച്ചുനിൽക്കണമെന്ന് അറിയാവുന്ന ബുദ്ധിശാലിയായ പെണ്ണാണ് രശ്മിക എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. ‘കുറച്ച് നാളുകൾക്ക് മുമ്പ് മാൽഡീവ്സിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ സിമ്മിങ് പൂളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത് രശ്മിക മന്ദാനയാണ്. അതിനുശേഷമാണ് രശ്മിക-വിജയ് ബന്ധം കൂടുതൽ ചർച്ചയായത്. അന്ന് ആ ചിത്രം പങ്കിട്ടതിനോട് വിജയ്ക്ക് എതിർപ്പുണ്ടായിരുന്നു.’
‘അതുകൊണ്ട് തന്നെ വിജയ് കാരണം രശ്മിക അത് ഉടൻ പിൻവലിക്കുകയും ചെയ്തു. രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയതിന് കാരണം രശ്മിക തന്നെയാണ്. വളരെ പെട്ടന്നാണ് രശ്മിക പ്രശസ്തിയിലേക്ക് വന്നത്. അതാണ് വിവാഹം മുടങ്ങിയതിനും ഒരു കാരണം. മീഡിയയെ എങ്ങനെ ഹാൻഡിൽ ചെയ്യണം, ലൈ ലൈറ്റിൽ നിൽക്കുമ്പോൾ എത്തരത്തിൽ സിനിമകളിൽ അഭിനയിക്കണം ആർക്കൊപ്പം അഭിനയിക്കണം എന്നതിനെ കുറിച്ചെല്ലാം രശ്മികയ്ക്ക് ബോധ്യമുണ്ട്.’
‘വിവാഹം മുടങ്ങിയശേഷം പലരും രക്ഷിത് ഷെട്ടിയെ ഉപദേശിച്ചത് രശ്മികയെ കണ്ടുപഠിക്കാനാണ്. വിവാഹം മുടങ്ങിയശേഷം സിനിമ പോലും ചെയ്യാനാകാതെ വിഷമത്തിലായിരുന്നു രക്ഷിത് ഷെട്ടി. വിജയ് ദേവരകൊണ്ടയെ വിട്ടുകളയാൻ പാടില്ലെന്ന ചിന്ത രശ്മികയ്ക്കുണ്ട് എന്നും ചെയ്യാറ് ബാലു പറഞ്ഞു. ‘സാമന്തയുമായി ചേർത്ത് വിജയ് ദേവരകൊണ്ടയെ കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നത് കൊണ്ടുകൂടിയാകാം വിവാഹനിശ്ചയം നടത്താം എന്ന തീരുമാനത്തിലേക്ക് രശ്മിക എത്തിയത്.
ഖുശി സമയത്താണ് വിജയ് ദേവരകൊണ്ടയേയും സാമന്തയേയും ചേർത്ത് ഗോസിപ്പുകൾ വന്ന തുടങ്ങിയത്.’ ‘സാമന്തയുടെ കഥ അറിയാവുന്നതുകൊണ്ട് വിജയ്ക്ക് സാമന്തയോട് പ്രണയം തോന്നാനും സാധ്യതയുണ്ട്. സിനിമയിൽ അറിവുള്ളവർക്കല്ല കൂർമ്മ ബുദ്ധിയുള്ളവർക്കാണ് നിലനിൽപ്പ്. അക്കാര്യത്തിൽ രശ്മിക വിജയിച്ച് കഴിഞ്ഞുവെന്നാണ്’, ചെയ്യാറു ബാലു പറഞ്ഞു.
അതേസമയം വിജയ് ദേവരകൊണ്ട-രശ്മിക മന്ദാനയും കുറച്ച് കാലങ്ങളായി പ്രണയത്തിലാണെന്ന തരത്തിൽ പലതരം ഗോസിപ്പുകൾ വന്നിരുന്നു. ഇതുകൂടാതെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തില്‍ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല.
വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലിദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകളാണ് ഇരുവരുടെ ബന്ധം സംബന്ധിച്ച് ഉണ്ടാക്കിയത്. കന്നട സിനിമയിലൂടെ അഭിനയത്തിൽ ചുവടുവെച്ച രശ്മിക ഇന്ന് നാഷണൽ ക്രഷാണ്. ബോളിവുഡിൽ വരെ തിരക്കുള്ള നടിയാണ് താരം. വിജയ്, രൺബീർ കപൂർ അടക്കമുള്ള സൂപ്പർ താരങ്ങളുടെ വരെ നായികയായി താരം മാറി കഴിഞ്ഞു. ആനിമലിലെ രശ്മികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഒരു തികഞ്ഞ അഭിനേത്രിയായും ആരാധകർ രശ്മികയെ അംഗീകരിച്ച് കഴിഞ്ഞു. കിറുക്ക് പാർട്ടിയായിരുന്നു രശ്മികയുടെ ആദ്യ സിനിമ.