Connect with us

രശ്മിക ഇപ്പോള്‍ ഉര്‍ഫിയ്ക്ക് പഠിക്കുകയാണോ?; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരില്‍ നടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം!

Actress

രശ്മിക ഇപ്പോള്‍ ഉര്‍ഫിയ്ക്ക് പഠിക്കുകയാണോ?; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരില്‍ നടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം!

രശ്മിക ഇപ്പോള്‍ ഉര്‍ഫിയ്ക്ക് പഠിക്കുകയാണോ?; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരില്‍ നടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം!

വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് രശ്മിക മന്ദന്ന. ഇപ്പോഴിതാ പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് നടി. സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മികയുടെ വസ്ത്രധാരണമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. അവാര്‍ഡ്ദാന ചടങ്ങിന് മുന്നോടിയായി നടന്ന റെഡ് കാര്‍പ്പറ്റ് സെഷന്റെ വീഡിയോയില്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രശ്മികയേയാണ് കാണാനാവുക.

അതേസമയം രശ്മികയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഗൗണില്‍ രശ്മിക അതിസുന്ദരിയാണെന്നും വസ്ത്രധാരണം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ആരാധകര്‍ കുറിച്ചു. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് ചടങ്ങില്‍ രശ്മികയ്ക്ക് സമ്മാനിച്ചത്.

വിജയ് നായകനായ വാരിസ് ആണ് രശ്മികയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഓ.ടി.ടി റിലീസായെത്തിയ സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം മിഷന്‍ മജ്‌നുവിലും രശ്മികയായിരുന്നു നായിക. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്.

More in Actress

Trending