Bollywood
വാങ്ങിയതിന്റെ മൂന്നിരട്ടി വിലയ്ക്ക് തന്റെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റ് രണ്‍വീര്‍ സിംഗ്
വാങ്ങിയതിന്റെ മൂന്നിരട്ടി വിലയ്ക്ക് തന്റെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റ് രണ്‍വീര്‍ സിംഗ്
മുംബൈ ഗോരെഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എക്‌സ്‌ക്വിസൈറ്റ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുള്ള തന്റെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. 2014 ല്‍ ഡിസംബറില്‍ 4.64 കോടി രൂപയ്ക്കാണ് രണ്‍വീര്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയത്.
എന്നാല്‍ വാങ്ങിയതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് ഇപ്പോള്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കുന്നത്. 15.25 കോടി രൂപയാണ് ഇപ്പോള്‍ വിറ്റുവരവ് ലഭിച്ചിരിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
119 കോടി രൂപയോളം നല്‍കി രണ്‍വീര്‍ സിങ്ങും പങ്കാളി ദീപിക പദുകോണും അടുത്തിടെ ബാന്ദ്ര ബാന്‍ഡ് സ്റ്റാന്‍ഡിലെ സാഗര്‍ രേശം ബില്‍ഡിംഗില്‍ ഒരു വീട് വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റത്.
അമിതാഭ് ബച്ചന്‍, സാറാ അലി ഖാന്‍, കാര്‍ത്തിക് ആര്യന്‍, മനോജ് ബാജ്‌പേയ്, അജയ് ദേവ്ഗണ്‍, കാജോള്‍, പ്രീതി സിന്റ, സൊനാക്ഷി സിന്‍ഹ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വാണിജ്യ ഓഫീസുകള്‍ക്കും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വേണ്ടിയും വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.