Connect with us

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ; കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്

Actress

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ; കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ; കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്

നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റേതെന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഡീപ്‌ഫേക്ക് വീഡിയോ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്.

ഐപിസി 465 വ്യാജ രേഖയുണ്ടാക്കല്‍, 469 പ്രശസ്തിക്ക് കോട്ടം വരുത്താന്‍ വേണ്ടി വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങി ഐടി നിയമത്തിലെ സെക്ഷന്‍ 66, 66 ഇ, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേല്‍ എന്ന യുവതിയുടേതാണ് യഥാര്‍ത്ഥ വീഡിയോ. എ. ഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്.

പ്രസ്തുത വിഷയത്തില്‍ സാറ പട്ടേല്‍ വിശദീകരണവുമായി എത്തിയിരുന്നു. ‘ എല്ലാവരുടേയും ശ്രദ്ധയ്ക്ക്. എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേര്‍ത്ത് ചിലര്‍ ഒരു ഡീപ് ഫെയ്ക് വിഡിയോ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഇതില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയുമാണ്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ കാണുന്നതിന്റെ പിന്നിലെ വസ്തുത ഉറപ്പാക്കുക. ഇന്റര്‍നെറ്റിലെ എല്ലാം യഥാര്‍ഥമല്ല. സംഭവിച്ചതില്‍ വളരെയധികം അസ്വസ്ഥയാണ്.” എന്നാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

More in Actress

Trending

Recent

To Top