Bollywood
83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; കപില്‍ ദേവായി രണ്‍വീര്‍ സിങ്
83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; കപില്‍ ദേവായി രണ്‍വീര്‍ സിങ്
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം 83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് . കപില്‍ ദേവും കമല്‍ഹാസനും അടങ്ങുന്ന വേദിയില്‍ വച്ചായികുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്.
കപിൽ ദേവായാണ് രൺവീർ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം ആകട്ടെ 1983- ലെ ലോക കപ്പ് വിജയത്തെ കുറിച്ചാണ്. രൺവീറിന്റെ ചിത്രത്തിലെ ലുക്ക് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു
ഇൻസ്റ്റാഗ്രാമിൽ നടരാജ ഷോട്ട് എന്നായിരുന്നു ചിത്രത്തിന് താഴെ കുറിച്ചിരുന്നത് . തമിഴ് നടന് ജീവയും ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്തായി എത്തുന്നുണ്ട് . കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്ന ചിത്രം മധു മന്ടേനയാണ് നിർമ്മിക്കുന്നത്.
ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ഏപ്രില്‍ 10- ന് ചിത്രം പുറത്തിറങ്ങും. രൺവീറിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം എന്ന കാര്യത്തിൽ സംശയം ഇല്ല
Ranveer Singh…
