Malayalam Breaking News
വിവാഹ റിസപ്ഷന് മുൻപും ദീപിക മുൻ കാമുകൻ രൺബീറിനെ വിളിച്ചിരുന്നു…പക്ഷെ..
വിവാഹ റിസപ്ഷന് മുൻപും ദീപിക മുൻ കാമുകൻ രൺബീറിനെ വിളിച്ചിരുന്നു…പക്ഷെ..
വിവാഹ റിസപ്ഷന് മുൻപും ദീപിക മുൻ കാമുകൻ രൺബീറിനെ വിളിച്ചിരുന്നു…പക്ഷെ..
താരജോഡികളായ ദീപികാ പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹവിരുന്നില്‍ ദീപികയുടെ മുൻ കാമുകനായ രണ്‍ബീര്‍ കപൂര്‍ വരുമോ എന്നായിരുന്നു എല്ലാവരും നോക്കിയത്.എന്നാൽ വിവാഹ ചടങ്ങുകൾക്ക് രൺബീറിനെ ക്ഷണിച്ചിരുന്നെങ്കിലും രൺബീറിന്റെ സാന്നിധ്യം അവിടെ ഇല്ലായിരുന്നു.
ദീപികയും രണ്‍വീറും മുംബൈയില്‍ നല്കിയ റിസെപ്ഷനില്‍ ഒട്ടുമിക്ക താരങ്ങള്‍ പങ്കെടുത്തിരുന്നു. രൺബീറിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. അതേസമയം രണ്‍ബീര്‍ ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു പരിപാടിക്ക് പോയിരുന്നതിനാലാണ് എത്താതിരുന്നതെന്നാണ് കേള്‍ക്കുന്നത്. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റും ഹോട്ടായ പ്രണയജോഡികളായിരുന്ന ദീപികയും രണ്‍ബീറും ബ്രേക്ക് അപ്പ് ആയിക്കഴിഞ്ഞും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ഇറ്റലിയില്‍ നടന്ന വിവാഹത്തിന് ശേഷം ബംഗലുരുവില്‍ നവംബര്‍ 21 ന് ദമ്പതികള്‍ ആദ്യ റിസിപ്ഷന് നടത്തി. അതിന് ശേഷം നവംബര്‍ 28 നും ജനുവരി 1 നുമായിരുന്നു മുംബൈയിലെ വിരുന്നു സല്‍ക്കാരം. വിവാഹവേളയില്‍ ദീപികയുടെ കഴുത്തില്‍ പച്ച കുത്തിയിരുന്ന രണ്‍ബീര്‍ കപൂര്‍ എന്ന് കരുതുന്ന ആര്‍കെ എന്ന പച്ചകുത്ത് വരെ വാര്‍ത്തയായിരുന്നു. ചടങ്ങിനിടെ മറച്ചു വെച്ച പച്ചകുത്ത് പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടതും വലിയ വാര്‍ത്തയായിട്ടാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.
റിസിപ്ഷന് മുമ്പ് തങ്ങള്‍ സംസാരിച്ചിരുന്നെങ്കിലും ശേഷം ഇതുവരെ സംസാരിച്ചില്ലെന്നുമാണ് ദീപിക പറയുന്നത്. അതേസമയം ഒരു ചാറ്റ്ഷോയുമായി ബന്ധപ്പെട്ട ഡേറ്റില്‍ വന്ന ക്ളാഷാണ് വിരുന്നില്‍ നിന്നും രണ്‍ബീര്‍ വിട്ടു നില്ക്കാന് കാരണമായതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. നവംബര്‍ 14 ന് ഇറ്റലിയില്‍ പരമ്പരാഗത കൊങ്കണി സ്റ്റൈലിലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. നവംബര്‍ 15 ന് സിന്ധി ആചാരം അനുസരിച്ചും ഇരുവരും വിവാഹം കഴിച്ചു.
ranbeer’s absence indeepika’s wedding
