Connect with us

ഇതൊന്നുമല്ല മക്കളെ ഇനി കാണാൻ പോകുന്നതേ ഒള്ളു; വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന മാറ്റം; വിശ്വസിക്കാനാകാതെ ജിപിയും കുടുംബവും!!!!

Malayalam

ഇതൊന്നുമല്ല മക്കളെ ഇനി കാണാൻ പോകുന്നതേ ഒള്ളു; വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന മാറ്റം; വിശ്വസിക്കാനാകാതെ ജിപിയും കുടുംബവും!!!!

ഇതൊന്നുമല്ല മക്കളെ ഇനി കാണാൻ പോകുന്നതേ ഒള്ളു; വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന മാറ്റം; വിശ്വസിക്കാനാകാതെ ജിപിയും കുടുംബവും!!!!

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു.

വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും ജിപിയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹമടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരുമിച്ചുള്ള വളര്‍ച്ചയുടെ വിശേഷങ്ങള്‍ എല്ലാം ഗോപികയും ജിപിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകായും ചെയ്യാറുണ്ട്.

അടുത്തിടെയാണ് ഗോപികയുടെ വിവാഹം കഴിഞ്ഞത്. നടനും അവതാരകനും ഒക്കെയായ ജി പി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ജി പി പങ്കുവെച്ചപ്പോഴാണ് വിവാഹത്തിന്റെ കാര്യം പ്രേക്ഷകർ അറിയുന്നത്. പ്രണയ വിവാഹമാണോ എന്ന ചോദ്യമാണ് ഇരുവരും നേരിട്ടത്.

എന്നാൽ വീട്ടുകാർ തീരുമാനിച്ച വിവാഹമാണെന്നാണ് ഗോപികയും ജി പിയും പറഞ്ഞത്. ജനുവരി 28 ന് ആയിരുന്നു വിവാഹം. ജൂലായ് 28 ന് വിവാഹ ജീവിതത്തിന്റെ ആറ് മാസം പൂർത്തിയായ വേളയിൽ കൂട്ടുകാർ ഇരുവർക്കും സർപ്രൈസ് നൽകിയിരുന്നു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം താരങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്.

ജി പിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന ഗോപികയുടെ ആരാധകർ പറയാറുണ്ട്. ഗോപികയുടെ ഡ്രസിംഗിൽ അടക്കം മാറ്റം വന്നതായാണ് ആരാധകർ പറയുന്നത്.

വിവാഹത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാതിരുന്ന ഗോപിക ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ജി പി മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ആളാണ്. ഗോപികയുടെ ഈ മാറ്റത്തിനൊക്കെ കാരണം ജി പി ആണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല ഗോപികയ്ക്ക് വന്ന പ്രധാനപ്പെട്ട മാറ്റം മറ്റൊന്നാണ് ചില ആരാധകർ പറയുന്നത്.

മുൻപ് ഏതെങ്കിലും പരിപാടിക്ക് ചെന്നാൽ മൈക്കെടുത്ത് സംസാരിക്കാൻ ഗോപികയ്ക്ക് മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ആത്മവിശ്വാസത്തോടെ മൈക്ക് എടുത്ത് ഗോപിക സംസാരിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗോപിക സംസാരിക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.

ഇതിനെല്ലാം കാരണം ജി പി ആണെന്നാണ് ഇവർ പറയുന്നത്. ജി പി വന്നതോടെ ഗോപികയുടെ ജീവിതം മൊത്തത്തിൽ കളറായി എന്നും ഇവർ പറയുന്നു. തന്റെ നേട്ടങ്ങളിൽ തന്നേക്കാൾ സന്തോഷിക്കുന്നത് ജി പി ചേട്ടൻ ആണെന്ന് ഗോപികയും പറഞ്ഞിരുന്നു. സാന്ത്വനം സീരിയൽ അവസാനിച്ചതിന് ശേഷം ഗോപിക മറ്റ് സീരിയലുകളിലൊന്നും അഭിനയിച്ചിട്ടില്ല.

സിനിമയിയിൽ ആണ് അഭിനയിക്കുന്നത്. സുമതി വളവ് എന്ന സിനിമയിൽ ആണ് ഗോപിക അഭിനയിക്കുന്നത്. അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടന്‍’ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് ഗോപിക തന്റെ കരിയര്‍ ആരംഭിച്ചത്. ‘ബാലേട്ടന്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്. അതേ സിനിമയില്‍ തന്നെ ഗോപികയുടെ അനുജത്തി കീര്‍ത്തന ഇളയ മകളായും അഭിനയിച്ചിരുന്നു.

സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും ടിവി ഷോകളിലും ഗോപിക പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടര്‍ന്ന താരം ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ്. പലരും ധരിച്ചിരുന്നത് ഇവരുടേത് പ്രണയവിവാഹമായിരുന്നുവെന്നാണ്.

എന്നാല്‍ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടന്നത്.

More in Malayalam

Trending