Connect with us

അന്ന് മുകേഷ് അംബാനി എനിക്ക് തന്ന ഉപദേശം; അദ്ദേഹത്തില്‍ നിന്നും താന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്; രണ്‍ബിര്‍ കപൂര്‍

Actor

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബിര്‍ കപൂര്‍. ഇപ്പോള്‍ ‘അനിമല്‍’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ ബോളിവുഡില്‍ വീണ്ടും താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ് നടന്‍.

ഇപ്പോഴിതാ ലോക്മത് മഹാരാഷ്ട്രിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മുകേഷ് അംബാനി തന്നെ ഉപദേശിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് രണ്‍ബിര്‍. മുകേഷ് അംബാനിയില്‍ നിന്നും താന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് രണ്‍ബിര്‍ പറയുന്നത്.

എനിക്ക് ജീവിതത്തില്‍ മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അര്‍ത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് എന്റെ ആദ്യ ലക്ഷ്യം. മുകേഷ് ഭായിയില്‍ നിന്ന് ഞാന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.

‘നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേയ്ക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേയ്ക്കും കൊണ്ടുപോകരുത്,’ എന്നാണ് അദ്ദേഹം എന്നോട് ഒരിക്കല്‍ ഉപദേശിച്ചത്.

എന്റെ രണ്ടാമത്തെ ലക്ഷ്യം ഒരു നല്ല വ്യക്തിയാകുക എന്നതാണ്. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭര്‍ത്താവും സഹോദരനും സുഹൃത്തും ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മൂന്നാമത്തേത്, ഏറ്റവും പ്രധാനമായി, ഞാന്‍ ഒരു നല്ല പൗരനാകാന്‍ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു, അത്തരം അവാര്‍ഡുകള്‍ അതിനുള്ള പ്രചോദനമാണ്.’ എന്നാണ് രണ്‍ബിര്‍ പറഞ്ഞത്.

More in Actor

Trending