Bollywood
‘ക്യൂട്ട് കപ്പിള്‍’സിന്റെ ക്യൂട്ട് നിമിഷങ്ങള്‍: രൺബീറിന്റെയും ആലിയയുടെയും സെൽഫി വൈറൽ ആകുന്നു !!
‘ക്യൂട്ട് കപ്പിള്‍’സിന്റെ ക്യൂട്ട് നിമിഷങ്ങള്‍: രൺബീറിന്റെയും ആലിയയുടെയും സെൽഫി വൈറൽ ആകുന്നു !!
‘ക്യൂട്ട് കപ്പിള്‍’സിന്റെ ക്യൂട്ട് നിമിഷങ്ങള്‍: രൺബീറിന്റെയും ആലിയയുടെയും സെൽഫി വൈറൽ ആകുന്നു !!
ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് രണ്‍ബീര്‍- ആലിയ പ്രണയ വാര്‍ത്തകളാണ്. ബോളിവുഡിന്റെ ക്യുട്ട് കപ്പിള്‍സ് എന്ന പദവി കരസ്ഥമാക്കിയിരിക്കുകയാണ് രണ്‍ബീറും ആലിയയും ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള പുതിയ സെല്‍ഫി സോഷ്യല്‍ മീഡിയയിൽ ആകെ വൈറൽ ആകുകയും ചെയ്തു. രണ്ടു പേരും ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത സെല്‍ഫിയാണ് പുറത്ത് വന്നിരിക്കുന്നത്.
മനോഹരവും പവിത്രവുമായ ബന്ധമാണിതെന്നാണ് രണ്‍ബീര്‍ ഈ ബന്ധത്തെ പറ്റി മുൻപ് വിശേഷിപ്പിച്ചത്. അയാന് മുഖര്‍ജിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും ബള്ഗേറിയയിലാണിപ്പോൾ. അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില് അമിതാബ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍ബീറിന്റെ പ്രിയപ്പെട്ട എട്ടാം നമ്പര്‍ ജേഴ്സി ധരിച്ച ഫോട്ടോ ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ഫോട്ടോയും വൈറലായിരുന്നു. രണ്‍ബീര്‍ എടുത്തു കൊടുത്ത ആലിയയുടെ ഫോട്ടോയും ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.
Ranbeer -Alia new photo viral