Malayalam Breaking News
ശരീരമാകെ മെലിഞ്ഞുണങ്ങി പടുകിളവനെ പോലെ റാണ ദഗ്ഗുബാട്ടി ; ഞെട്ടലോടെ ആരാധകർ !
ശരീരമാകെ മെലിഞ്ഞുണങ്ങി പടുകിളവനെ പോലെ റാണ ദഗ്ഗുബാട്ടി ; ഞെട്ടലോടെ ആരാധകർ !
By
ബാഹുബലിയിലെ പൽവാൽ ദേവനെ ആരും മറക്കില്ല. അത്രക്ക് കരുതാനും സുന്ദരനുമായ വില്ലനെ എങ്ങനെ മറക്കും. ആ വേഷത്തിലൂടെ ഇന്ത്യ ഒട്ടാകെ റാണ ദഗുബാട്ടിക്ക് ആരാധകരെ ലഭിച്ചു. ആ ശരീര സൗന്ദര്യമായിരുന്നു റാണയുടെ ഹൈലൈറ്റ് തന്നെ.
എന്നാൽ ഇപ്പോൾ റാണ ദഗുപതിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയാണ് റാണയെ ചിത്രത്തിൽ കാണാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട് റാണയെക്കുറിച്ച് പല വാർത്തകള്‍ പ്രചരിക്കുകയുണ്ടായി. താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.
യഥാർഥത്തിൽ താരം സിനിമയ്ക്കായി നടത്തിയ മേക്കോവർ ആണിത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.
മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന േപരിലും റിലീസിനെത്തും. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രമേയം. തമിഴ് പതിപ്പിൽ റാണയ്ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പിൽ പുൽകീതും പ്രധാനവേഷത്തിലെത്തുന്നു. കൽകിയാണ് നായിക.
rana duggubati’s shocking look
