‘പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു’, പ്രതികരണവുമായി രാമസിംഹന്‍
‘പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു’, പ്രതികരണവുമായി രാമസിംഹന്‍
‘പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു’, പ്രതികരണവുമായി രാമസിംഹന്‍
‘1921: പുഴ മുതല്‍ പുഴ വരെ’ സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മമധര്‍മ വഴി പിരിഞ്ഞു കിട്ടിയ പണം രാമസിംഹന്‍ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചില്ലെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു.
ഈ ആരോപണങ്ങളോടാണ് രാമസിംഹന്‍ പ്രതികരിച്ചത്. ‘പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്ത്തി വച്ചിട്ടുണ്ട്. അത് എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല.’
‘എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയില്‍ താഴെ പണം പിരിഞ്ഞു കിട്ടി. അതില്‍ കടവും ഉള്‍പ്പെടും. സിനിമ ഇപ്പോള്‍ തിയേറ്ററുകളിലെത്തി കഴിഞ്ഞു. 86 തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു’ എന്നാണ് രാമസിംഹന്‍ പറയുന്നത്.
മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രമാണ് താന്‍ സിനിമയിലൂടെ പറഞ്ഞത് എന്നും രാമസിംഹന്‍ പറയുന്നുണ്ട്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ആഷിക് അബു സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹന്‍ സിനിമ പ്രഖ്യാപിച്ചത്.
രാമസിംഹന്‍ അടക്കം മൂന്ന് സംവിധായകര്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് നായകന്‍ പൃഥ്വിരാജും ആഷിഖ് അബുവും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. പൃഥ്വിരാജിന് ചരിത്ര ബോധം ഇല്ലാത്തതു കൊണ്ടാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്നാണ് രാമസിംഹന്‍ പറയുന്നത്.
ഇന്ദ്രന്‍സില്‍ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദര്‍ശന്റെ നര്‍മത്തില്‍പ്പൊതിഞ്ഞ പ്രഭാഷണം സദസ്സില്‍ ചിരിയുണര്‍ത്തി. പണ്ട് കല്ലിയൂര്‍ ശശി നിര്‍മിച്ച ഒരു ചിത്രത്തില്‍...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
കഴിഞ്ഞ ദിവസമായിരുന്നു നടന് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതായുള്ള വാര്‍ത്ത പുറത്തെത്തിയത്....