Connect with us

കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി; രാമസിംഹൻ.

News

കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി; രാമസിംഹൻ.

കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി; രാമസിംഹൻ.

ഡോക്ടർ വന്ദന ദാസിനുണ്ടായ ദുർവിധിയിൽ പകച്ചിരിക്കുകയാണ് കേരളം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു യുവ ഡോക്ടർ വന്ദനയെ

ഇപ്പോഴിതാ ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകൻ രാമസിംഹൻ.

നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ രാമസിംഹൻ, ‌കേരളം ഇപ്പോൾ ദൈവത്തിന്റെ അല്ല, ചെകുത്താന്റെ രാജ്യമാണ് പറയുന്നു. മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സംവിധായകൻ കുറിച്ചു.

രാമസിംഹന്റെ വാക്കുകൾ

ലഹരി സ്വന്തം കുടുംബത്തെ മാത്രമല്ല അന്യരുടെയും കുടുംബത്തെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു,Mr. പിണറായി വിജയൻ നിയമങ്ങൾ മാറ്റിയെഴുതാൻ സമയം അതിക്രമിച്ചു, ലഹരി ഒരു ഗ്രാം പോലും പിടിച്ചെടുത്താൽ മിനിമം 2 വർഷം കഠിന തടവിനുള്ള വകുപ്പുണ്ടാവണം,കച്ചവടക്കാർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണം.. ജാമ്യം ലഭിക്കരുത്…കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി..മരണപ്പെട്ട ഡോക്ടർ സഹോദരിക്ക് ആദരാഞ്ജലികൾ..

ഇന്ന് പുലർച്ചെ ആണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നുണ്ട്. കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് വന്ദന ദാസ്.

More in News

Trending

Recent

To Top