Connect with us

രാഖി സാവന്തിന് ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍, ഗുരുതരാവസ്ഥയെന്ന് ആദ്യ ഭര്‍ത്താവ്, അസുഖം ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവെന്ന് രണ്ടാം ഭര്‍ത്താവ്

Actress

രാഖി സാവന്തിന് ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍, ഗുരുതരാവസ്ഥയെന്ന് ആദ്യ ഭര്‍ത്താവ്, അസുഖം ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവെന്ന് രണ്ടാം ഭര്‍ത്താവ്

രാഖി സാവന്തിന് ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍, ഗുരുതരാവസ്ഥയെന്ന് ആദ്യ ഭര്‍ത്താവ്, അസുഖം ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള അടവെന്ന് രണ്ടാം ഭര്‍ത്താവ്

കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പെട്ടെന്ന് ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോഴിതാ രാഖി സാവന്തിന് ട്യൂമര്‍ ആണെന്ന് പറയുകയാണ് മുന്‍ ഭര്‍ത്താവ് റിതേഷ് സിങ്.

ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ച രാഖി മേയ് 14 മുതല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് റിതേഷ് വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള രാഖിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വയറിനും നെഞ്ചിനും വേദനയുണ്ടായതിനെ തുടര്‍ന്നാണ് രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘ആശുപത്രിയില്‍ എത്തിച്ച ഉടന്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. അതിന്റെ ഫലം വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അര്‍ബുദമാണോ എന്ന് സ്ഥിരീകരിക്കാന്‍ കാത്തിരിക്കുകയാണ്.’

‘രാഖിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ബുധനാഴ്ച റിതേഷ് അറിയിച്ചത്. രാഖി പറയുമ്പോള്‍ ആളുകള്‍ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാല്‍ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.’

‘അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’ എന്നാണ് റിതേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

എന്നാല്‍ അസുഖം ബാധിച്ചുവെന്ന് പറയുന്നത് രാഖിയുടെ തട്ടിപ്പാണ് എന്ന വാദവുമായി നടിയുടെ രണ്ടാം ഭര്‍ത്താവ് ആദില്‍ ദുറാനി രംഗത്തെത്തിയിട്ടുണ്ട്.

ലൈം ഗികതയുടെ അതിപ്രസരമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രാഖിക്കെതിരെ ആദില്‍ പരാതി നല്‍കിയിരുന്നു. രാഖിയുടെ ജാമ്യാപേക്ഷ തള്ളിയെന്നും ഉടന്‍ കീഴടങ്ങേണ്ടി വരുമെന്നും ആദില്‍ അവകാശപ്പെട്ടിരുന്നു. ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള രാഖിയുടെ അടവാണ് ആശുപത്രിവാസം എന്നാണ് ആദില്‍ പറയുന്നത്.

More in Actress

Trending

Recent

To Top