Bollywood
വിവാഹിതയെന്നു റിപ്പോർട്ടുകൾ ! വെളിപ്പെടുത്തി രാഖി സാവന്ത് !
വിവാഹിതയെന്നു റിപ്പോർട്ടുകൾ ! വെളിപ്പെടുത്തി രാഖി സാവന്ത് !
ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത് വിവാഹിതയായെന്ന് ചില സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശിയാണ് വരന് എന്നും ആയിരുന്നു റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ചായിരുന്നു വിവാഹം എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഖി സാവന്ത്.
അടുത്ത കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാഹവാര്‍ത്ത ശരിയല്ലെന്ന് രാഖി സാവന്ത് പറഞ്ഞു. അത് ഒരു ബ്രൈഡല്‍ ഷൂട്ടായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ വിവാഹിതയായെന്ന് ആള്ക്കാര് പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ വിവാഹിതയായിട്ടില്ല. എനിക്ക് പ്രണയബന്ധവുമില്ല. സിംഗിള്‍ ആണ് രാഖി സാവന്ത് പറയുന്നു. അതേസമയം ബ്രൈഡല്‍ ഷൂട്ടിലെ ഫോട്ടോകളും രാഖി സാവന്ത് പുറത്തുവിട്ടിട്ടുണ്ട്.
rakhi sawant about marriage gossip
