Connect with us

വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്;നായകനായി അക്ഷയ് കുമാര്‍!

Bollywood

വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്;നായകനായി അക്ഷയ് കുമാര്‍!

വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്;നായകനായി അക്ഷയ് കുമാര്‍!

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടുള്ള മിഷൻ മംഗളാണ് അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. മിഷൻ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗൻ ശക്തി അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കത്തി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഒരുക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനായ ചിത്രമായിരുന്നു കത്തി.

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ കത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം ജഗൻ ശക്തി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷൻ ചിത്രങ്ങളെ വേറിട്ട രീതിയില്‍ ഒരുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജഗൻ ശക്തി പറയുന്നു. 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ കത്തിയില്‍ വിജയ് ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. കതിരേശൻ, ജീവാനന്ദം എന്നീ കഥാപാത്രങ്ങളായിട്ടായിരുന്നു വിജയ് അഭിനയിച്ചത്. സാമന്തയായിരുന്നു ചിത്രത്തിലെ നായിക.

അതേസമയം മിഷൻ മംഗള്‍ ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവര്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് വേഷമിടുന്നത്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്.

ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

vijay kaththi 2 poster stills photos

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

about akshay kumar new movie

More in Bollywood

Trending

Recent

To Top