Malayalam Breaking News
അങ്ങനെയൊരു കഥാപത്രം ഞാൻ ഒരിക്കലും ചെയ്യില്ല – രജിഷ വിജയൻ
അങ്ങനെയൊരു കഥാപത്രം ഞാൻ ഒരിക്കലും ചെയ്യില്ല – രജിഷ വിജയൻ
By
ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്കാരം നേടിയ നായികയാണ് രജീഷ വിജയൻ . തുടർന്നുള്ള സിനിമകളിലും അതെ മികവ് നടി പുലർത്തിയിരുന്നു. തുറന്നു പറച്ചിലുകളിലും മുൻപന്തിയിലാണ് രജീഷ.
താൻ ഒരിക്കലും ചെയ്യില്ല എന്ന തീരുമാനിച്ചിട്ടുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രജിഷ വിജയൻ. ഒരു പ്രമുഖ ഓൺലൈൻ മീഡിയയ്ക്കും നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്ന്. സിനിമയിൽ രജിഷാ എന്താണ് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് താൻ ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല എന്നാണ് രജീഷ വിജയൻ പ്രതികരിച്ചത്. ഒരു നല്ല സിനിമയിൽ ഈ ഐറ്റം ഡാൻസിന് നല്ല ഒരു റോളാണ് ഉണ്ടെങ്കിൽ ആ സിനിമ നിഷേധിക്കുമോ എന്ന അവതാരികയുടെ മറുചോദ്യത്തിന് താൻ ചിലപ്പോൾ ആ കഥാപാത്രത്തെ ചെയ്യുമായിരിക്കാം എന്നാൽ ആ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യില്ല എന്നാണ് മറുപടി നൽകിയത്.
ഒരു ഐറ്റം ഡാൻസറുടെ ജീവിത കഥ പറയുന്ന ചിത്രം ആണെങ്കിൽ കൂടിയും ആ ചിത്രത്തിൽ ഐറ്റം ഡാൻസ് ഉണ്ടാവണമെന്നില്ല, അതുകൊണ്ട് ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്ന് രജിഷ തുറന്നു പറഞ്ഞിരിക്കുകയാണ്. അത്തരം കാര്യങ്ങൾ സിനിമയിൽ ചെയ്യാനുള്ള ആഗ്രഹം തനിക്കില്ലെന്നും താരം വെളിപ്പെടുത്തി.
rajisha vijayan about item dance
