Connect with us

ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറെ ചീത്ത വാക്കുകൾ കേട്ടു , ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു – ടോവിനോ തോമസ്

Malayalam Breaking News

ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറെ ചീത്ത വാക്കുകൾ കേട്ടു , ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു – ടോവിനോ തോമസ്

ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറെ ചീത്ത വാക്കുകൾ കേട്ടു , ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു – ടോവിനോ തോമസ്

മലയാള സിനിമയിൽ ചെറിയൊരു സഹനടനായി വന്നു ഇന്ന് മുൻനിര നായകനായി തിളങ്ങുകയാണ് ടോവിനോ തോമസ് . ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായെങ്കിലും ലൂസിഫർ ആദ്യ സിനിമയായി കരുതുന്നവർ ഉണ്ടെന്നാണ് ടോവിനോ പറയുന്നത്.

3 വർഷംകൊണ്ട് 20 സിനിമയിൽ ഞാൻ അഭിനയിച്ചു. ഇതു പല തരത്തിലും പല വിഭാഗത്തിലും പെട്ട സിനിമകളായിരുന്നു. ലൂസിഫർ എന്റെ ആദ്യ സിനിമയാണോ എന്നു ചോദിച്ച എത്രയോ പേരുണ്ട്. ടൊവിനോ എന്നൊരു നടനെ അവ‍ർ ആദ്യം ശ്രദ്ധിക്കുന്നതു ലൂസിഫറിലാണ്. ലൂക്ക കണ്ട എത്രയോ പേർ എന്നോടു പ്രണയം നന്നായി അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞു. അതിനുശേഷമാണു അവരിൽ പലരും മായാനദി കണ്ടത്.

എന്റെ കൂടെ ജോലി ചെയ്തവരും എന്റെ വളർച്ചയിൽ കൂടെ നിന്നവരുമായ എത്രയോ പേരുണ്ട്. എന്നെങ്കിലും ഒരവസരം വരികയാണെങ്കിൽ പരസ്പരം സഹായിക്കാമെന്ന് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ടുകൂടിയാണു തുടർച്ചയായി സിനിമകൾ ചെയ്യേണ്ടിവന്നത്. ഞാൻ ഇതുവരെ അഭിനയിച്ച 31 സിനിമകളിൽ 19 എണ്ണം പുതിയ സംവിധായകരുടേതാണ്. അതിൽ മിക്കവരും മുൻപ് എന്റെ തോളോടുതോൾ ചേർന്നുനിന്നു ജോലി ചെയ്തവരും. അവരെല്ലാം മിടുക്കന്മാരായ സംവിധായകരുമാണ്. എനിക്കൊരു സാധ്യതയുണ്ടെന്ന് അവർ കരുതുമ്പോൾ ഞാൻ തുടർച്ചയായി സിനിമ ചെയ്യില്ല എന്നു പറയാൻ എനിക്കു കഴിയില്ല.

ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറെ ചീത്തവാക്കുകൾ കേട്ടു, ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു. എനിക്കു പരാതിയില്ല. ഒരു ഇടത്തരം കുടുംബത്തിൽനിന്നു വന്ന ഞാൻ അതേ മാനസികാവസ്ഥയിലേ എന്നും ജീവിക്കൂ. വളരെ പോളിഷായിട്ടൊന്നും പെരുമാറാൻ അറിയില്ല. കുടുംബക്കാർ, കുട്ടികൾ തുടങ്ങിയവരെല്ലാമായി േചർന്നുനിൽക്കുന്ന ഒരാളാണു ഞാൻ. അവർ കൂടി കാണുന്ന പല മെസേജുകളും കാണുമ്പോൾ വിഷമം തോന്നും. എനിക്കു മാത്രമല്ല, അവർക്കും.

tovino thomas about film career

More in Malayalam Breaking News

Trending

Recent

To Top