Connect with us

മലയാളികളുടെ വെറുപ്പിക്കുന്ന ആ ചോദ്യം അവസാനിപ്പിക്കണം – ലക്ഷ്മി ഗോപാലസ്വാമി

Malayalam Breaking News

മലയാളികളുടെ വെറുപ്പിക്കുന്ന ആ ചോദ്യം അവസാനിപ്പിക്കണം – ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ വെറുപ്പിക്കുന്ന ആ ചോദ്യം അവസാനിപ്പിക്കണം – ലക്ഷ്മി ഗോപാലസ്വാമി

സമീപ കാലത്ത് മലയാള സിനിമയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ‘അമ്മ സംഘടനയിലെ പൊട്ടിത്തെറികൾ . സ്ത്രീ പ്രതിനിത്യമാണ് പ്രധാന പ്രശനം . അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നാത്തുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി .

സംഘടനയുടെ ഉള്ളില്‍ നടക്കുന്ന അസമത്വം പലപ്പോഴും സിനിമാലോകം അറിയാതെ പോകുന്നുണ്ടെന്ന് നടിതുറന്നടിച്ചു. എ.എം.എം.എയുടെ കഴിഞ്ഞ യോഗത്തില്‍ ലിംഗവിവേചനത്തെക്കുറിച്ച് ബോധവത്കരണക്ലാസ് നടത്തണമെന്ന് ആവശ്യപ്പെട്ട വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് നടി വിശദീകരണം നടത്തിയത്. അത്തരത്തിലൊരു വിഷയം സംസാരത്തില്‍ ഉള്‍പ്പെടുത്തണമെന്നു പൂര്‍ണബോധ്യമായതിനാലാണ് ആവശ്യം ഉന്നയിച്ചതെന്ന് താരം തുറന്നുപറഞ്ഞു. സ്ത്രീകള്‍ക്കു സുരക്ഷ, സ്വാതന്ത്ര്യം കൊടുക്കണം ഇവയൊക്കെ എ.എം.എം.എയിലെ പുരുഷന്മാര്‍ അംഗീകരിച്ചു തരാറുണ്ട്.പക്ഷെ അതിനൊക്കെ പുറമെ സംഘടനയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളും ഇടപെടുന്നുണ്ട്. മാത്രമല്ല തങ്ങള്‍ക്ക് വേണ്ട ആവശ്യങ്ങള്‍ തുറന്നുപറയുകയും നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.

”സിനിമയിലേക്ക് വന്ന നാളുകളില്‍ നായകന്‍മാര്‍ക്ക് മാത്രം കാരവന്‍ നല്‍കുന്ന ഒരു പതിവുണ്ടായിരുന്നു.സ്ത്രീകള്‍ ലൊക്കേഷന് അടുത്തുള്ള വീടുകളില്‍പ്പോയി വസ്ത്രം മാറേണ്ട ഗതിവരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാലഘട്ടമൊക്കെ മാറിയിരിക്കുന്നു. പുരുഷന്‍മാര്‍ക്ക് കൊടുക്കുന്ന അതേ പരിഗണന സത്രീകള്‍ക്കും ലഭിക്കുന്നുണ്ട് . ഇതൊക്കെയും അന്ന് വിവേചനമാണെന്ന് മനസിലാക്കാന്‍ ആദ്യമാര്‍ക്കും സാധിച്ചില്ല.അതുകൊണ്ടാണ് കൃത്യമായി ലിംഗവിവേചനത്തെക്കുറിച്ച് ബോധവത്കരണക്ലാസ് നടപ്പാക്കണമെന്ന് താന്‍ആവശ്യപ്പെട്ടതെന്ന് ”താരം തുറന്നുപറഞ്ഞു. മാത്രമല്ല വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന മലയാളികളുടെ വെറുക്കുന്ന പ്രവണത അവസാനിപ്പിക്കണെന്നും താരം കൂട്ടിചേര്‍ത്തു. സ്ത്രീയുടെ വിവാഹത്തെക്കുറിച്ച് ആവശ്യമില്ലാതെ ആശങ്ക പ്രകടപിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

lakshmi gopalaswami about amma association

Continue Reading
You may also like...

More in Malayalam Breaking News

Trending