Connect with us

അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം; രജിഷ വിജയന്‍

Malayalam

അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം; രജിഷ വിജയന്‍

അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം; രജിഷ വിജയന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേയ്ക്ക് അരങ്ങേറ്റം കുറിച്ച രജിഷ, തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. സൂപ്പര്‍ താരം ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനത്തിന് രജിഷയ്ക്ക് ആശംസാപ്രവാഹമായിരുന്നു. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായി.

അതേസമയം ഓഫ് സ്‌ക്രീനിലെ രജിഷയുടെ ജീവിതം എന്നും സ്വകാര്യമാണ്. തന്റെ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്താനൊന്നും രജിഷയ്ക്ക് താല്‍പര്യം ഇല്ല. പൊതുവെ സ്വാകര്യ ജീവിതത്തെ സ്വകാര്യമായി തന്നെ വെക്കാനാണ് രജിഷയ്ക്കിഷ്ടം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാക്കാത്ത ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിഷ.

ക്യാന്‍സര്‍ പ്രിവ്യു മീറ്റില്‍ പങ്കെടുക്കവെയാണ് രജിഷ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുണ്ടായിരുന്ന വ്യക്തിയായ തന്റെ അപ്പൂപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമാണ് രജിഷ സംസാരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം നിറഞ്ഞ ഒരു വ്യക്തി ആയിരുന്ന എന്റെ അപ്പൂപ്പന്‍ മരിച്ചുപോയി, അദ്ദേഹത്തിന് ലിവര്‍ ക്യാന്‍സറിന്റെ ഫൈനല്‍ സ്‌റ്റേജ് ആയിരുന്നു.

അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അദ്ദേഹത്തെ പല ആശുപത്രികളില്‍ കാണിച്ചിരുന്നു. എന്നാല്‍ എല്ലാവരും പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങളായിരുന്നില്ല.

മരിക്കുന്നതിന് ഒന്ന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിച്ചിക്കാന്‍ സാധിച്ചിരുന്നില്ല.അദ്ദേഹം കടന്നുപോയ ആ സാഹചര്യം ഞങ്ങള്‍ക്ക് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നതല്ല. ഇനിയും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ ആളുകള്‍ കടന്നു പോകാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അപ്പൂപ്പന്‍ അനുഭവിച്ച വേദന മറ്റുള്ളവര്‍ക്ക് കണ്ടു നില്‍ക്കാന്‍ പോലും സാധിക്കുന്നതല്ല എന്നും രജിഷ പറയുന്നു.

അതേസമയം ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ അതിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും രജിഷ പറയുന്നു. ക്യാന്‍സറിനെ അതിജീവിച്ച പ്രതിരോധിച്ച നിരവധി ആളുകള്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടെന്നും രജിഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. വേണ്ട സമയത്ത് വേണ്ട രീതിയില്‍ രോഗം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ നമുക്ക് ആ രോഗത്തില്‍ നിന്നും രക്ഷപെടാമെന്നും രജിഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

അതേസമയം മുമ്പ് ഒരു അഭിമുഖത്തില്‍ രജിഷ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തമിഴ്‌നാട്ടില്‍ പ്രേക്ഷകര്‍ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്. അതുകൊണ്ട് തന്നെ കലാകാരന്‍മാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവര്‍ നമ്മളെ റെസ്‌പെക്ട് ചെയ്യുന്നത് എന്നാണ് രജിഷ പറയുന്നത്.

തമിഴ്‌നാട്ടില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവര്‍ നമ്മളെ ബഹുമാനത്തോടെ ‘അമ്മാ’ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ എത്രത്തോളം റെസ്‌പെക്ട് അവര്‍ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവും. തമിഴ് സിനിമാ ഇന്‍ഡസ്ട്രി കംപാരിറ്റീവ്‌ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത് എന്നും നടി പറഞ്ഞിരുന്നു.

അതേസമയം മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ച നടിയാണ് രജിഷ വിജയന്‍. സര്‍ദാര്‍ ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം.

More in Malayalam

Trending