general
അവസാനമായി സംസാരിച്ചത് ഐ സി യു വിൽ വച്ച്……… വധുവാക്കാൻ കൊതിച്ചവാളെ കാണാൻ രാഹുൽ എത്തി
അവസാനമായി സംസാരിച്ചത് ഐ സി യു വിൽ വച്ച്……… വധുവാക്കാൻ കൊതിച്ചവാളെ കാണാൻ രാഹുൽ എത്തി
കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇന്നലെ രാവിലെ 10 മണിയോടെ സിനിമ-സിനി സുബി സുരേഷ് മരണപ്പെടുന്നത്. ഏറെ ഞെട്ടലോടെയാണ് വാർത്ത മലയാളികൾ കേട്ടത്. കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽകഴിയവെയാണ് സുബി സുരേഷ് മരണമടഞ്ഞത്. 25 ദിവസത്തോളമായി സുബി അശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ മരണ വാർത്ത പുറത്ത് വന്നതോടെ നടിയുടെ വ്ളോഗ് വീഡിയോകളും താരം അവതരിപ്പിച്ചതും അതിഥിയായി വന്നിട്ടുള്ള പ്രോഗ്രാമുകളുടെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വീണ്ടും ഇടം പിടിക്കുകയാണ്.
എല്ലാ കാലത്തും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയൊരു കാര്യമാണ് സുബി സുരേഷിന്റെ വിവാഹം. വളരെ ചെറുപ്പത്തിൽ തന്നെ മിമിക്രി ലോകത്തേക്ക് എത്തിയ സുബി ഇത്രയും വര്‍ഷമായിട്ടും വിവാഹം കഴിച്ചിരുന്നില്ല. അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുവെയായിരുന്ന സുബി താൻ വിവാഹിതയാകാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയത്. പ്രതിശ്രുത വരനായ രാഹുലിനെ ചാനലിന്റെ പരിപാടിക്കിടെ പരിചയപ്പെടുത്തുകയുമുണ്ടായി . ഫെബ്രുവരി മാർച്ചോടെ വിവാഹിതാരാകൻ തയ്യാറെടുക്കുകയാണെന്നാണ് അന്ന് പരിപാടിക്കിടെ അറിയിച്ചിരുന്നത്.
പ്രതിശ്രുത വരനായ രാഹുല്‍ തനിക്ക് വേണ്ടി ഏഴ് പവന്റെ മാലയുമായി കാത്തിരിക്കുകയാണെന്നാണ് സുബി പറഞ്ഞത്. ഫെബ്രുവരിയില്‍ കല്യാണം ആണെന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ തല്പരകക്ഷി അല്ലാത്തതിനാല്‍ കൈ കൊടുത്തിട്ടില്ലെന്നും’ സുബി പറഞ്ഞത് . ഇതിന് പിന്നാലെയാണ് അദ്ദേഹം ആരാണെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് തനിക്കൊപ്പം വന്ന രാഹുലിനെ സുബി എല്ലാവര്ക്കുംകാണിച്ചു കൊടുക്കുകയും ചെയ്തു . എന്നാല്‍ ഞാന്‍ അങ്ങനത്തെ മണ്ടത്തരത്തിനൊന്നും നില്‍ക്കില്ലെന്നാണ് തമാശരൂപേണ രാഹുല്‍ പ്രതികരിച്ചത്. രാഹുലിനെ കുറേ കാലമായിട്ട് അടുത്തറിയാം. കലാഭവന്റെ ഷോ ഡയറക്ടറാണ് രാഹുല്‍. അടുത്തിടെ ഞങ്ങളൊരു കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ് എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നത്. വീട്ടിലൊക്കെ വന്ന് സംസാരിച്ചിട്ടുണ്ട്. എന്നും അന്ന് സുബി വ്യക്തമാക്കിയിരുന്നു.
സുബിയെ അവസാനമായി കാണാന്‍ രാഹുലും എത്തിയിരുന്നു. ഹൃദയം തകർന്നാണ് സുബിയുടെ മൃതശരീരത്തിന് മുൻപിൽ നിന്നത്. ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു. സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു.
‘തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്’ രാഹുൽ പറഞ്ഞു.
’25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ നിൽക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്മെന്റുകളൊന്നും ഏറ്റില്ല’ രാഹുൽ കൂട്ടിച്ചേർത്തു.
ആഹാരം കഴിക്കാൻ വലിയ താല്പര്യം ഉള്ള ആളായിരുന്നില്ല സുബി. പരിപാടികൾക്ക് പോകുമ്പോൾ ജ്യൂസ് ഒക്കെ കഴിക്കുമെങ്കിലും ആഹാരം നിർബന്ധിച്ചു കഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നും രാഹുൽ ഓർത്തു. കുടുംബങ്ങൾ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു എന്നും രാഹുൽ ഇന്നലെ രാത്രി സുബിയുടെ വീട്ടിൽ എത്തിയപ്പോൾ പറഞ്ഞു. അവസാനമായി ഐ സി യുവിൽ വച്ചാണ് സുബിയോട് സംസാരിച്ചത് എന്നും പറഞ്ഞു.
അമേരിക്കയില്‍ നിന്നടക്കടം പലയിടത്ത് നിന്നും ആലോചകള്‍ വന്നെങ്കിലും ഒന്നിലും മനസുറപ്പിക്കാന്‍ സുബിയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ കലാരംഗത്ത് നിന്നും വര്‍ഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി. സുബിയോട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് നടിയും അതിന് സമ്മതിക്കുകയായിരുന്നു. വീട്ടുകാര്‍ കൂടി അതിന് സമ്മതം മൂളിയതോടെ അധികം വൈകാതെ വിവാഹിതരായേക്കും എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഇരുവരും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ മണിയടക്കമുള്ളവര്‍ സുബിയൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നു. സുബി വിവാഹം കഴിക്കുകയാണെങ്കില്‍ പത്ത് പവന് സ്വര്‍ണം കൊടുക്കാമെന്ന് മണി പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെയാവട്ടെ എന്ന് പറഞ്ഞ് തള്ളി കളയുകയാണ് നടി ചെയ്തത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സുബിയ്ക്ക് താങ്ങായ് രാഹുലും ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവസാനത്തിലേക്ക് എത്തിയെന്ന് താനടക്കമുള്ളവര്‍ മനസിലാക്കിയെന്ന് ടിനി ടോമും പറഞ്ഞിരുന്നു.
