Connect with us

മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!

general

മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!

മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!

പ്രേക്ഷകരെയൊന്നാകെ ഏറെ വിഷമിപ്പിച്ച സംഭവമാണ് നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിത മരണമായതിനാല്‍ തന്നെ ഏവര്‍ക്കും ഇതൊരു ഞെട്ടലായിരുന്നു. എപ്പോഴും ചടിരിച്ച മുഖത്തോടെ കണ്ടിരുന്ന സുബി തന്റെ ആരോഗ്യ സ്ഥിതി മോശമായതിനെക്കുറിച്ച് അധികമാരോടും തുറന്ന് പറഞ്ഞിരുന്നില്ല.


കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സുബി മരണപ്പെടുന്നത്. ഇപ്പോഴിതാ സുബിയുടെ മരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയെ വിവാഹം കഴിക്കാനിരുന്നു രാഹുല്‍. ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാരാണ്. പ്രണയത്തിന് സ്‌കോപ്പാെന്നും ഇല്ല. ആ പ്രായം കഴിഞ്ഞ് പോയി. പിന്നെ ഇഷ്ടം ഇല്ലാതിരിക്കില്ലല്ലോ. ഇഷ്ടമുണ്ടായിരുന്നു. പ്രൊഫഷണലായി പ്രോഗ്രാമിന് വേണ്ടി മാത്രം ഞങ്ങള്‍ പ്രാധാന്യം കൊടുത്തു’.


‘അതിന്റെ കൂട്ടത്തില്‍ എന്നാല്‍ പിന്നെ നമുക്ക് ഒരുമിച്ച് പോവാമെന്നായിരുന്നു. സുബി എപ്പോഴും സ്‌റ്റേജിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു. അങ്ങനെയാണ് മരണത്തിലേക്ക് എത്തിയത്’. ‘ഹോസ്പിറ്റലില്‍ പോവേണ്ട സമയത്തും നാളെ പോവാമെന്ന് പറഞ്ഞു. മഞ്ഞപ്പിത്തം വന്ന സമയത്ത് ട്രിപ്പ് ഒഴിവാക്കാമായിരുന്നു. സുബി അത് ഒഴിവാക്കിയില്ല. കലയോടുള്ള അഭിനിവേശം ഭയങ്കരമായിരുന്നു. ബാക്കിയെല്ലാം രണ്ടാമതായിരുന്നു’.


‘അതില്‍ ആദ്യം സ്‌റ്റേജായിരുന്നു. സിനിമയിലും സീരിയലും ഒന്നുമാവാന്‍ പറ്റാത്ത ആര്‍ട്ടിസ്റ്ററ്റല്ല സുബി. ഞങ്ങളെ എല്ലാവരെയും കണ്‍ട്രോള്‍ ചെയ്തിരുന്നത് സുബിയാണ്. സീനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലം കണ്‍ട്രോള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള കലാകാരിയാണ്’. ‘സുബിയെന്ന കലാകാരിയെ ഇത്രയും ആളുകള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് നേരത്തെ അറിയാം. യാത്ര ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ ഫോട്ടോയെടുക്കാനൊക്കെ വരും.

ഞങ്ങള്‍ക്ക് ശല്യമായി തോന്നിയിരുന്നു’
‘പക്ഷെ സുബിക്ക് അതൊന്നും ശല്യമായിരുന്നില്ല. അവരെ കൂടെ നിര്‍ത്തി ഫോട്ടോയെടുത്ത് എത്ര നേരം സംസാരിക്കാന്‍ പറ്റുമോ അത്രയും സംസാരിച്ച് പോവുന്ന ആളായിരുന്നു സുബി’. ‘ഞങ്ങളൊരുമിക്കാന്‍ തന്നെയായിരുന്നു തീരുമാനം. കുറേ ഷോകള്‍ ചെയ്യാനുണ്ടായിരുന്നു. ഓസ്‌ട്രേലിയയലും അമേരിക്കയിലുമെല്ലാം. അഡ്വാന്‍സ് വാങ്ങിയിരുന്നില്ല. അതിപ്പോള്‍ നന്നായി. സുബിക്ക് കുടുംബമായിരുന്നു വലുത്’.


‘അമ്മ, അനിയന്‍, അനിയന്റെ കുഞ്ഞ്, ഞങ്ങള്‍ വളരെ എന്‍ജോയ് ചെയ്താണ് പോയിരുന്നത്. ഇഷ്ടം ആരും പറഞ്ഞതല്ല. എപ്പോഴോ അങ്ങനെയായതാണ്. ഞങ്ങളൊരു കാനഡ ട്രിപ്പില്‍ വെച്ചാണ് ഇഷ്ടത്തിലാവുന്നത്. സുബി അമ്മയെ വിളിച്ച് പറഞ്ഞു. എന്നാല്‍ പിന്നെ വൈകിക്കേണ്ടെന്ന് അമ്മ പറഞ്ഞു’.


‘സുബി എന്നെ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതലായി അമ്മ എന്നെ ഇഷ്ടപ്പെടുന്നു. മകള്‍ പോയെങ്കിലും ഒരു മോനെ കിട്ടി എന്നവര്‍ പറഞ്ഞു. ഞാനും അങ്ങനെ തന്നെയാണ്. അവര്‍ അനുവദിച്ചാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് നോക്കണമെന്നുണ്ട്’. ‘തമാശയ്ക്കപ്പുറത്ത് സുബി ആത്മവിശ്വാസമുള്ളയാളായിരുന്നു. സ്വന്തം കുടുംബത്തെ നോക്കിയതിന്റെ ധൈര്യവും ആര്‍ജവവും എപ്പോഴും മുഖത്തുണ്ടായിരുന്നു. 


എന്റെ കുടുംബം ഞാന്‍ നോക്കും മറ്റാരെയും നോക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നായിരുന്നു സുബിക്ക്. പ്രൊഫഷണലായ സുബിയും വ്യക്തി ജീവിതത്തിലെ സുബിയും നല്ലതാണ്,’ എന്നും രാഹുല്‍ പറഞ്ഞു. സുബിയുടെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന് അടുത്തിരിക്കെയാണ് അപ്രതീക്ഷിത മരണം. തന്റെ അമ്മയെ വിട്ടു പിരിയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വിവാഹത്തോട് പലപ്പോഴും താല്‍പര്യമില്ലാഞ്ഞതെന്ന് സുബി നേരത്തെ പറഞ്ഞിരുന്നു. 


സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.’

‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓര്‍മയോടെയാണ് സംസാരിച്ചത്. ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്‌സിമം നല്ല ട്രീറ്റ്‌മെന്റ് ഞങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നു.’


‘ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മള്‍ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ്. സുബി എല്ലാ ആരാധകരേയും കെയര്‍ ചെയ്യും. ഒരിക്കലും താല്‍പര്യമില്ലെന്ന് പറഞ്ഞ് പോകാറില്ല.’ ‘മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തില്‍ സാമ്യതയുണ്ട്. അവര്‍ക്ക് രണ്ടുപേര്‍ക്കും സഹജീവി സ്‌നേഹമുണ്ട്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത് കൊണ്ട്. 


സുബിയേയും കൊണ്ട് ഏത് പ്രോഗ്രാമിനും പോകാം. ‘ഒരു ശല്യവുമില്ല. സുബി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇത്രയും പോപ്പുലാരിറ്റി കിട്ടുമോ എന്ന് സംശയമാണ്. മാസം മുപ്പത് ദിവസം ഉണ്ടെങ്കില്‍ ആ മുപ്പത് ദിവസവും സുബിക്ക് പ്രോഗ്രാമുണ്ട്. വരാന്‍ പറ്റുന്നവരെല്ലാം സുബിയെ കാണാന്‍ വന്നിട്ടുണ്ട്’ എന്നും രാഹുല്‍ പറഞ്ഞു. 

More in general

Trending

Recent

To Top