Connect with us

മൂന്ന് കോടിയ്ക്ക് പിന്നാലെ വീണ്ടും സഹായ വാഗ്ദാനങ്ങളുമായി രാഘവ ലോറന്‍സ്; പ്രഖ്യാപനം ഏപ്രിൽ 14 ന്……

News

മൂന്ന് കോടിയ്ക്ക് പിന്നാലെ വീണ്ടും സഹായ വാഗ്ദാനങ്ങളുമായി രാഘവ ലോറന്‍സ്; പ്രഖ്യാപനം ഏപ്രിൽ 14 ന്……

മൂന്ന് കോടിയ്ക്ക് പിന്നാലെ വീണ്ടും സഹായ വാഗ്ദാനങ്ങളുമായി രാഘവ ലോറന്‍സ്; പ്രഖ്യാപനം ഏപ്രിൽ 14 ന്……

ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുക കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ സമൂഹത്തിനും സർക്കാരിനും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന സംഭാവന നൽകാൻ വീണ്ടും ഉദ്ദേശിക്കുകയാണെന്ന് വ്യക്തമാക്കി ത മിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

. 3 കോടി രൂപയാണ് അദ്ദേഹം ആദ്യം സംഭാവന നൽകിയത് .തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 ന് നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമാ സംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷം, നര്‍ത്തകരുടെ സംഘടനയിലേക്ക് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, ദിവസ വേതനക്കാര്‍ക്കും തന്റെ സ്വന്തം നാടായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ്
ആദ്യം സംഭാവന നൽകിയത് .

രാഘവ ലോറൻസിന്റെ ട്വീറ്റ്

ആശംസകളറിയിച്ച ഓരോരുത്തര്‍ക്കും നന്ദി. എല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. സംഭാവന നല്‍കിയതിന് ശേഷം നിരവധി കോളുകളാണ് എന്നെ തേടിയെത്തിയത്. കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നു. ഇതെല്ലാം കാണുന്നത് തന്നെ ഹൃദയഭേദകമാണ്. ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു. പക്ഷേ മുറിയിലെത്തി ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി.

ആളുകളുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോകള്‍ എന്‍റെ ഉറക്കം കെടുത്തി. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്.

സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവ ചെയ്യാനുള്ള മികച്ച സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ‍ഞാന്‍ തീരുമാനിച്ചു. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ച ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും

Raghava Lawrence

More in News

Trending

Recent

To Top