Connect with us

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും; ജ്യോത്സ്‌ന

News

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും; ജ്യോത്സ്‌ന

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും; ജ്യോത്സ്‌ന

സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ വളരെ സജീവമാണ്. ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി ഒരു പാട് കുട്ടികളാണ് ടിക്ക്‌ടോക്ക് വിഡിയോകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും എന്നു വ്യക്തമായി തന്നെ പറയുകയാണ് ഗായിക ജ്യോത്സ്‌ന.

കുറിപ്പ്

ഞാന്‍ സാധാരണ അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ ഒരമ്മയെന്ന നിലയില്‍ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേഎനിക്ക് അത്ഭുതം തോന്നുന്നു. കുട്ടികള്‍ കുട്ടികളായിരിക്കട്ടെ.

ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ ധാരാളമായി കാണുന്നുണ്ട്. അതെ, ചിലത് വളരെ ക്യൂട്ട് ആണ്. ചിലതില്‍ അവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണ്ട്. അതു നമ്മള്‍ മറക്കരുത്. കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.’ ജ്യോത്സന കുറിച്ചു.

Jyotsna Radhakrishnan

Continue Reading
You may also like...

More in News

Trending

Recent

To Top