Connect with us

ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ച് പോകവെ ആരാധകന്‍ മരണപ്പെട്ടു; നിര്‍ണായക തീരുമാനവുമായി നടന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Actor

ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ച് പോകവെ ആരാധകന്‍ മരണപ്പെട്ടു; നിര്‍ണായക തീരുമാനവുമായി നടന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ച് പോകവെ ആരാധകന്‍ മരണപ്പെട്ടു; നിര്‍ണായക തീരുമാനവുമായി നടന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

നിരവധി ആരാധകരുള്ള തമിഴകത്തിന്റെ പ്രിയ താരമാണ് രാഘവ ലോറന്‍സ്. ഡാന്‍സറായി എത്തി പിന്നീട് തമിഴ് സിനിമയില്‍ നടനായും സംവിധായകനായും തിളങ്ങിയ ലോറന്‍സ്, മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്നിലുള്ള ആളാണ്. പാവപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തിയ താരത്തിന്റെ വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്.

സിനിമകളില്‍ നിന്നും ലഭിച്ചതിനെക്കാള്‍ ഉപരി ഇത്തരം പ്രവര്‍ത്തികളിലൂടെ വന്‍ ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആരാധകരെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന രാഘവ ഇപ്പോള്‍ അവര്‍ക്കായ് ചെയ്‌തൊരു കാര്യമാണ് ശ്രദ്ധനേടുന്നത്.

രാഘവ ലോറന്‍സിന്റെ ഒരു ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ച് പോകവെ ആരാധകന്‍ മരിച്ചിരുന്നു. വാഹന അപകടത്തെ തുടര്‍ന്ന് ആയിരുന്നു ഇത്. അതുകൊണ്ട് ഇത്തവണത്തെ ഫാന്‍സ് മീറ്റിന് നേരിട്ട് ആരാധകര്‍ക്ക് മുന്നില്‍ എത്താന്‍ തിരുമാനിച്ചിരിക്കുകയാണ് രാഘവ. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ലോറന്‍സ് അറിയിക്കുകയും ചെയ്തു.

‘എന്റെ പ്രിയ സുഹൃത്തുക്കളേ, ആരാധകരേ.. കഴിഞ്ഞ തവണ ചെന്നൈയില്‍ വച്ച് നടന്നൊരു ഫാന്‍സ് മീറ്റ് ഫോട്ടോഷൂട്ടിനിടെ, എന്റെ ഒരു ആരാധകന്‍ അപകടത്തില്‍ പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ഹൃദയഭേദകം ആയിരുന്നു.

അന്നേ ദിവസം, എന്റെ ആരാധകര്‍ ഇനി എനിക്കായി യാത്ര ചെയ്യേണ്ടതില്ലെന്നും അവര്‍ക്കായി ഞാന്‍ യാത്ര ചെയ്യുമെന്നും അവരുടെ നഗരത്തില്‍ ഫോട്ടോഷൂട്ട് സംഘടിപ്പിക്കുമെന്നും തീരമാനിച്ചു. നാളെ മുതല്‍ ഞാനത് തുടങ്ങുകയാണ്. വില്ലുപുരത്തെ ലോഗലക്ഷ്മി മഹലില്‍ ആണിത് നടക്കുക. എല്ലാവരെയും നാളെ കാണാം’, എന്നാണ് രാഘവ ലോറന്‍സ് കുറിച്ചത്.

നടന്റെ തീരുമാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതേസമയം, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രമാണ് രാഘവയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. എസ്‌ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു.

More in Actor

Trending

Recent

To Top