Bollywood
റാണ ദഗ്ഗുപതിയുടെ വിവാഹ തിയ്യതി പുറത്തുവിട്ടു
റാണ ദഗ്ഗുപതിയുടെ വിവാഹ തിയ്യതി പുറത്തുവിട്ടു
തെന്നിന്ത്യന്‍ താരം റാണ ദഗുബാട്ടിയുടെ വിവാഹ തിയതി പുറത്തുവിട്ടു. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി. വിവാഹം ആഗസ്റ്റ് 8 നെന്ന വാര്‍ത്ത പിതാവും നിര്‍മാതാവുമായ സുരേഷ് ദഗുബാട്ടി പറഞ്ഞു
കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് ഭീതി വിട്ടൊഴിയാത്തതിനാല്‍ വിവാഹ സല്ക്കാരത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റാണ തന്റെ കാമുകിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. തൊട്ടുപിന്നാലെ വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ ഹൈദരാബാദില്‍ വച്ച് നടന്നിരുന്നു.
വിവാഹത്തെക്കുറിച്ച് റാണ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ മിഹീക ആദ്യം ഞെട്ടിപ്പോയി. പിന്നീടാണ് അവള് സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം.
ഹൈദരാബാദിലാണ് മിഹീക വളര്‍ന്നത്. ജൂബിലി ഹില്‍സില്‍ ഞങ്ങളുടെ വീടിനടുത്താണ് താമസം. എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു… അത്ര തന്നെ- റാണ പറഞ്ഞു.
