Connect with us

വാജിദ് ഖാന്റെ മരണത്തിന് പിന്നാലെ മാതാവിന് കോവിഡ് 19 സ്ഥിതീകരിച്ചു

Bollywood

വാജിദ് ഖാന്റെ മരണത്തിന് പിന്നാലെ മാതാവിന് കോവിഡ് 19 സ്ഥിതീകരിച്ചു

വാജിദ് ഖാന്റെ മരണത്തിന് പിന്നാലെ മാതാവിന് കോവിഡ് 19 സ്ഥിതീകരിച്ചു

ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീ​ഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ് അവർ. കഴിഞ്ഞ ദിവസമായിരുന്നു വാജിദ് ഖാന്‍ അന്തരിച്ചത്. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കരോഗത്തിന് സുരാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാജിദിന്‌ മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

വാജിദ് ചികിത്സയിലായതിനെ തുടർന്ന് റെെസാ ഖാനും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു

1998 ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് വാജിദ് ഖാന്‍ രംഗപ്രവേശനം ചെയ്യുന്നത്. ചോരി ചോരി, ഹലോ ബ്രദര്‍, മുജ്‌സെ ശാദി കരോഗി, പാര്‍ട്ണര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സാജിദ്-വാജിദ് കൂട്ടുകെട്ട് സംഗീതമൊരുക്കിയത്. പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ വാജിദ് ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്

Music Composer Singer Wajid Khans mother Razina Khan tests positive for COVID-19……

Continue Reading
You may also like...

More in Bollywood

Trending

Recent

To Top