Connect with us

ആര്‍ആര്‍ആറിനേക്കാള്‍ വലുതായിരിക്കണം; പുഷ്പ 2 വിനെ കുറിച്ച് അല്ലു അര്‍ജുന്‍ സംവിധായകനോട് പറഞ്ഞത്

News

ആര്‍ആര്‍ആറിനേക്കാള്‍ വലുതായിരിക്കണം; പുഷ്പ 2 വിനെ കുറിച്ച് അല്ലു അര്‍ജുന്‍ സംവിധായകനോട് പറഞ്ഞത്

ആര്‍ആര്‍ആറിനേക്കാള്‍ വലുതായിരിക്കണം; പുഷ്പ 2 വിനെ കുറിച്ച് അല്ലു അര്‍ജുന്‍ സംവിധായകനോട് പറഞ്ഞത്

പുഷ്പ ദ റൈസ് എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ ഇപ്പോള്‍ പുഷ്പ 2 ന്റെ റിലീസിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, രാജമൗലിയുടെ ആര്‍ആര്‍ആറിനേക്കാള്‍ വലുതായിരിക്കണം പുഷ്പ2: ദി റൂള്‍ എന്നാണ് ഷൂട്ടിങ്ങിന് മുന്‍പ് അല്ലു സംവിധായകന്‍ സുകുമാറിനെ അറിയിച്ചത്. പുഷ്പ 2നൊപ്പം ആഗോളതലത്തില്‍ എത്താന്‍ അര്‍ജുന്‍ വളരെ താല്‍പ്പര്യപ്പെടുന്നു.

വിഎഫ്എക്‌സും സ്റ്റണ്ടുകളും ആര്‍ആര്‍ആറിനേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ . ‘പുഷ്പ 2ന് ഇപ്പോഴുള്ള എതിരാളി ഗദര്‍ 2 ആണ്. ഗദര്‍ 2ന് സമാനമായ സ്വാധീനം ചെലുത്താന്‍ പുഷ്പ ഫ്രാഞ്ചൈസിയില്‍ സാധ്യതയുണ്ടെന്ന് അല്ലു അര്‍ജുന്‍ കരുതുന്നു.

അതേസമയം, ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ തെലുങ്ക് നടനായി അല്ലു അര്‍ജുന്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടി, ചരിത്രപരമായ വിജയത്തിന് ശേഷം താരം തന്റെ ട്വിറ്ററിലേക്ക് പോയി ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു.

2021 ലെ ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ: ദി റൈസിന്റെ തുടര്‍ച്ചയാണ്പുഷ്പ 2: ദി റൂള്‍. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പുഷ്പ, ശ്രീവല്ലി, എസ്പി ഭന്‍വര്‍ സിംഗ് എന്നീ കഥാപാത്രങ്ങളെ തുടര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. സുകുമാര്‍ റൈറ്റിംഗ്‌സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന തെലുങ്ക് ചിത്രം 2024ല്‍ റിലീസ് ചെയ്യും.

More in News

Trending

Recent

To Top