Bollywood
അമ്മയാകാന്‍ ഒരുങ്ങി സ്വര ഭാസ്‌കര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അമ്മയാകാന്‍ ഒരുങ്ങി സ്വര ഭാസ്‌കര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അമ്മയാകാന്‍ ഒരുങ്ങി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തന്റെ ചിത്രങ്ങളെല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്വര ഇപ്പോള്‍. ഈ അവസരത്തില്‍ നിറവയറില്‍ സുന്ദരിയായി നില്‍ക്കുന് താരത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. 2023 ഫെബ്രുവരിയില്‍ ആയിരുന്നു സ്വര ഭാസ്‌കര്‍ വിവാഹിതയായ കാര്യം പുറത്തുവരുന്നത്.
സമാജ്‌വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് സ്വരയുടെ ഭര്‍ത്താവ്. സ്‌പെഷല്‍ മാര്യേജി ആക്റ്റ് പ്രകാരം ജനുവരി 6 ന് ആണ് ഇരുവരും കോടതിയില്‍ വിവാഹം രജിസ്റ്റ്! ചെയ്തിരുന്നു. ശേഷം ഫെബ്രുവരിയില്‍ വിവാഹക്കാര്യം സ്വര അറിയിക്കുക ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചായിരുന്നു ഫഹദ് അഹമ്മദുമായി സ്വര പരിചയത്തില്‍ ആകുന്നത്.
ആ പരിചയം സൗഹൃദം ആകുകയും പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നുവെന്ന് നടി തന്നെ നേരത്തെ പറഞ്ഞിരുന്നു. സ്‌നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നുവെന്നും സ്വര പറഞ്ഞിരുന്നു.
2009ല്‍ റിലീസ് ചെയ്ത ‘മധോലാല്‍ കീപ്പ് വാക്കിംഗ്’ എന്ന ചിത്രത്തിലൂടെ ആണ് സ്വര ഭാസ്‌കര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം തനു വെഡ്‌സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ച് ശ്രദ്ധനേടി. നാല് തവണ ഫിലിം ഫെയര്‍ അവാര്‍ഡും സ്വരയെ തേടി എത്തിയിരുന്നു. പൊതുവിഷയത്തില്‍ തന്റേതായ അഭിപ്രായം തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളു കൂടിയാണ് സ്വര ഭാസ്‌കര്‍.
