Bollywood
ഷാരൂഖ് ഖാന് പ്രതിഫലം നൂറ് കോടി മാത്രമല്ല, ജവാനിലെ താരങ്ങളുടെ പ്രതിഫലം കേട്ടോ!
ഷാരൂഖ് ഖാന് പ്രതിഫലം നൂറ് കോടി മാത്രമല്ല, ജവാനിലെ താരങ്ങളുടെ പ്രതിഫലം കേട്ടോ!
കിംഗ് ഗംഭീര തിരിച്ചു വരവ് നടത്തിയ ചിത്രമാണ് 2023ന്റെ തുടക്കത്തില്‍ തിയേറ്ററുകളിലെത്തിയ ‘പഠാന്‍’. ഇപ്പോള്‍ അറ്റ്‌ലിയുടെ ‘ജവാനി’ലൂടെ വീണ്ടും അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ഇന്ന് തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഷാരൂഖിന് പുറമെ നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. 300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് താരങ്ങള്‍ ഓരോരുത്തരും കൈപ്പറ്റിയിരിക്കുന്നത്.
100 കോടി രൂപയാണ് അറ്റ്‌ലി ചിത്രത്തിനായി ഷാരൂഖ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വരുമാനത്തിന്റെ 60 ശതമാനവും അദ്ദേഹത്തിന് ലഭിക്കും. ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് നയന്‍ താര. പത്ത് കോടിയാണ് നയന്‍താരയുടെ പ്രതിഫലം. തമിഴില്‍ രണ്ട് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയന്‍സ് വാങ്ങുന്നത്.
പഠാനിലെ നായികയ്ക്ക് കാമിയോ അപ്പിയറന്‍സ് ആണ് ജവാനിലുള്ളത്. 15 മുതല്‍ 30 കോടി രൂപ വരെയാണ് ദീപികയ്ക്ക് പ്രതിഫലം ലഭിക്കുകയെന്നാണ് വിവരം. 21 കോടി രൂപയാണ് വിജയ് സേതുപതിക്ക് സിനിമയില്‍ ലഭിക്കുകയെന്നാണ് ലൈഫ്‌സ്‌റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരൂഖിനൊപ്പം സ്‌ക്രീന്‍ പങ്കിടുകയാണ് പ്രിയമണി ചിത്രത്തിലൂടെ. രണ്ട് കോടിയാണ് പ്രിയയുടെ പ്രതിഫലം. എസ്ആര്‍കെക്കൊപ്പം ആദ്യമായി ഒന്നിക്കുകയാണ് സന്യ. മൂന്ന് കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.