Connect with us

പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്; കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്ന താരങ്ങളെ സിനിമയില്‍ നിന്നും ഒഴിവാക്കുമെന്ന് സുരേഷ് കുമാര്‍

Malayalam

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്ന താരങ്ങളെ സിനിമയില്‍ നിന്നും ഒഴിവാക്കുമെന്ന് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം.

‘അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്.’

‘വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. തിയേറ്ററില്‍ കളക്ഷനില്ല. ആളില്ല. 15 ആള്‍ക്കാര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ.’

‘അത്രയും പേര്‍ക്ക് വേണ്ടി തിയേറ്ററുകാര്‍ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിര്‍മ്മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം.’

‘ആരെ വെച്ചായാലും സിനിമ ചെയ്യാം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. ഇവിടെ ഇനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്’ എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.

More in Malayalam

Trending