നവ്യ നായരുടെ നവരാത്രി ആഘോഷ സൂപ്പർ താരങ്ങൾക്കൊപ്പം ചിത്രങ്ങൾ കാണാം !!
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലും സ്ക്രീനിലുമായി എന്നും ഇഷ്ടം കവർന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.
രൺബീർ കപൂർ, പ്രഭു, ജയറാം- പാർവതി, മാധവൻ, നാഗാർജുന, സ്നേഹ- പ്രസന്ന എന്നിവരെല്ലാം കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ചിത്രങ്ങൾ കാണാം
എല്ലാ വർഷവും മുടങ്ങാതെ കല്യാണ്‍ ജ്യുവലേഴ്‌സിന്റെ വസതിയില്‍ സിനിമാ, രാഷട്രീയ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ട്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തിയത് . ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീ എന്ന ചിത്രം ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു . നവ്യയുടെ ഗംഭീര തിരിച്ച് വരവ് ആരാധകരും ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു .