Connect with us

നിർമ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്

Actor

നിർമ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്

നിർമ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്

മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് ബാദുഷ എന്‍.എം. സിനിമയിലെ മുൻ നിര താരങ്ങളുമായി ഏറ്റവും കൂടുതൽ സൗഹൃദം കാത്ത് സൂക്ഷിക്കാറുമുണ്ട് ഇദ്ദേഹം. നിരവധി ചിത്രങ്ങൾ നിർമ്മിച്ചതോടൊപ്പം തന്നെ വണ്‍, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്ന് നിൽക്കുകയണ് സിനിമ സെറ്റ്. അത് മറ്റാരുമല്ല എൻ.എം ബാദുഷയാണ് സിനിമ സെറ്റിൽ പോലീസ് വേഷത്തിൽ എത്തിയത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായ് സംവിധാനം ചെയ്യുന്ന ‘കമ്പം’ എന്ന ചിത്രത്തിലാണ് സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായി ബാദുഷ അഭിനയിക്കുന്നത്. സുധൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, സജിൻ ലാൽ, നിർമാതാവ് എൻ.എം ബാദുഷ, മൻരാജ്, ലക്ഷിമി ദേവൻ, പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹർഷൻ പട്ടാഴി ക്യാമറമാൻ പ്രിയൻ ചേട്ടൻ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പൂർണ്ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം

Continue Reading
You may also like...

More in Actor

Trending

Recent

To Top