Connect with us

ദുൽഖർ സൽമാന്റെ പിറന്നാൾ; ക്ഷേത്രത്തിൽ പ്രത്യേക പൂജയും 501 പേർക്കുള്ള അന്നദാന സദ്യയും നടത്തി നിർമാതാവ്

Actor

ദുൽഖർ സൽമാന്റെ പിറന്നാൾ; ക്ഷേത്രത്തിൽ പ്രത്യേക പൂജയും 501 പേർക്കുള്ള അന്നദാന സദ്യയും നടത്തി നിർമാതാവ്

ദുൽഖർ സൽമാന്റെ പിറന്നാൾ; ക്ഷേത്രത്തിൽ പ്രത്യേക പൂജയും 501 പേർക്കുള്ള അന്നദാന സദ്യയും നടത്തി നിർമാതാവ്

നിരവധി ആരാധകരുള്ള താരമാണ് ദുൽർ സൽമാൻ. അദ്ദേഹത്തിന്റേതചായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജൂലൈ 28 ന് ആണ് ദുൽഖർ സൽമാന്റെ പിറന്നാൾ. ഇപ്പോഴിതാ നടന്റെ പിറന്നാളിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും അന്നദാനവും നടത്തിയികരിക്കുകയാണ് നിർമാതാവ് പ്രജീവ് സത്യവ്രതൻ.

ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവാണ് പ്രജീവ് സത്യവ്രതൻ. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിലായിരുന്നു വഴിപാടും 501 പേർക്കുള്ള അന്നദാനവും നടത്തിയത്. പ്രജീവം മൂവീസിന്റെ ബാനറിൽ അദ്ദേഹം പുതുതായി നിർമ്മിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. കൂടാതെ ദുൽഖർ സൽമാനെക്കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ഷാജികൈലാസിൻറെ മകൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.

സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് നടൻ അബു സലിം ആണ്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

അതേസമയം തെലുങ്കിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആകാശം ലോ ഒക താര എന്നാണ് പേരിട്ടിരിക്കുന്നത്. ദുൽഖറിൻറെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖറിന് തെലുങ്കിലും നിരവധി ആരാധകരവൃന്തമുണ്ട്.

വെങ്ക് അട്‍ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ എന്ന ചിത്രവും തെലുങ്കിൽ നിന്നും ദുൽഖറിന്റേതായി എത്താനുണ്ട്. 1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്.

More in Actor

Trending