Bollywood
നിക്കുമായി അടുത്തത് ഞാന്‍ മറ്റൊരു ബന്ധത്തിലായിരുന്ന സമയത്ത്; തുറന്ന് പറഞ്ഞ് പ്രിയങ്ക
നിക്കുമായി അടുത്തത് ഞാന്‍ മറ്റൊരു ബന്ധത്തിലായിരുന്ന സമയത്ത്; തുറന്ന് പറഞ്ഞ് പ്രിയങ്ക
ബോളിവുഡ് സിനിമകളില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. പോപ് ഗായകന്‍ നിക് ജോനാസിനെയാണ് 2018 ല്‍ പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇന്നൊരു മകളുമുണ്ട്. നിക് ജോനാസുമായുള്ള ഡേറ്റിംഗ് കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക ചോപ്ര.
നിക് ജോനാസിനെ പരിചയപ്പെടുന്ന സമയത്ത് താന്‍ മറ്റൊരു ബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു. ആ ബന്ധം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഈ ബന്ധത്തോട് താല്‍പര്യമില്ലായിരുന്നു. ഇവര്‍ നിക് ജോനാസിന്റെയും സുഹൃത്തുക്കളായിരുന്നു. ഇവരാണ് നിക് ജോനാസുമായി തന്നെ അടുപ്പിക്കുന്നത്.
നിക്കിന്റെ സഹോദരന്‍ കെവിന്‍ ജോനാസാണ് നിക്കിനോട് തന്നെ കോണ്‍ടാക്ട് ചെയ്യാന്‍ പറയുന്നത്. തുടര്‍ന്ന് നിക് തനിക്ക് മെസേജയച്ചു. അത് തനിക്കിഷ്ടപ്പെട്ടു. എന്നാല്‍ താന്‍ മറ്റൊരു ബന്ധത്തിലായതിനാല്‍ അത് തുറന്ന് സമ്മതിക്കാന്‍ മടി തോന്നി.
തന്റെ സോഷ്യല്‍ മീഡിയ ടീം കാണുമെന്നതിനാല്‍ ട്വിറ്റര്‍ മെസേജിന് പകരം പേഴ്‌സണല്‍ മെസേജയക്കാന്‍ നിക്കിനോട് പറഞ്ഞു. നിക്ക് മെസേജയച്ച് തുടങ്ങിയ സമയങ്ങളില്‍ തന്റെ പ്രണയ ബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു.
മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആ ഘട്ടത്തില്‍ തോന്നിയില്ല. മാത്രമല്ല പ്രായ വ്യത്യാസവും നിക് ജോനാസുമായി അടുക്കാതിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. മുമ്പ് എനിക്കുണ്ടായിരുന്ന ബന്ധങ്ങളെല്ലാം കുറഞ്ഞത് അഞ്ചാറ് വര്‍ഷം നീണ്ട് നിന്നതായിരുന്നു. എനിക്ക് 35 വയസും നിക്കിന് 25 വയസും. തനിക്ക് സെറ്റില്‍ ചെയ്യാനായിരുന്നു താല്‍പര്യം. അതിനാല്‍ നിക്കുമായി അടുക്കാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പുസ്തകത്തെ അതിന്റെ പുറംഭാഗം കണ്ട് വിലയിരുത്തുകയാണ് ഞാന്‍ ചെയ്തത്.
എന്റെ ഭര്‍ത്താവ് 25 വയസ് കാരന്റെ ശരീരത്തില്‍ കുടുങ്ങിയ പ്രായമുള്ളയാളാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര തമാശയോടെ പറഞ്ഞു. 2017 ല്‍ മെറ്റ് ഗാല ഇവന്റില്‍ വെച്ചാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. കുറച്ച് മാസത്തെ ഡേറ്റിംഗിനുള്ളില്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക് ജോനാസും കുഞ്ഞിനെ സ്വീകരിക്കുന്നത്.
