Malayalam
തമിഴില്‍ രണ്ടാം ഇന്നിങ്സിനിറങ്ങി പ്രിയങ്ക നായര്‍;വലിയ പ്രതീക്ഷയെന്ന് താരം!
തമിഴില്‍ രണ്ടാം ഇന്നിങ്സിനിറങ്ങി പ്രിയങ്ക നായര്‍;വലിയ പ്രതീക്ഷയെന്ന് താരം!
By
ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് പ്രിയങ്ക നായർ . മലയാള സിനിമയിൽ വളരെ ശക്തമായ കഥാപാത്രമാണ് താരം തിരഞ്ഞെടുത്ത് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ താരം തമിഴിലേക്ക് വീണ്ടും എത്തുകയാണ്.വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ പ്രിയങ്ക നായര്‍ അത്രമേല്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് മലയാളത്തില്‍ ചെയ്തത്. അതിലൊന്നായിരുന്നു എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജലം എന്ന ചിത്രത്തിലെ സീതാലക്ഷ്മി. പ്രിയങ്കയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്.
വീണ്ടും സീതാലക്ഷ്മിയായി പ്രിയങ്ക എത്തുന്നു. മലയാളത്തിലല്ല, തമിഴില്‍. ജലത്തിന്റെ ഡബ്ബിങ് വേര്‍ഷന്‍ കനല് നീര് എന്ന പേരില്‍ തമിഴില്‍ എത്തുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയങ്ക തമിഴില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് കനല് നീര് റിലീസിനൊരുങ്ങുന്നത്. വസന്തബാലന് സംവിധാനം ചെയ്ത വെയില് എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ സ്നേഹവും ആദരവും പ്രിയ നേടിയെടുത്തിരുന്നു.
കനല് നീരിന് പുറമെ ഉത്രാന്‍ എന്ന ചിത്രവും തമിഴില്‍ പ്രിയങ്ക ചെയ്യുന്നുണ്ട്. രാജ ഗജിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് ലക്ചറുടെ വേഷമാണ് ഈ ചിത്രത്തില്‍ പ്രിയങ്കയ്ക്ക്. വലിയ പ്രതീക്ഷയാണ് തനിക്ക് ഈ രണ്ടാം ഇന്നിങ്സിലുള്ളതെന്നും തമിഴ് സിനിമകള്‍ തിരഞ്ഞെുക്കുന്നതില് വളരെ അധികം സെലക്ടീവ് ആയിരിക്കുമെന്നും പ്രിയങ്ക നായര്‍ വ്യക്തമാക്കി.
തമിഴില്‍ ഒന്ന് രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ കനല് നീര് റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. സീതലക്ഷ്മി എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണതെന്ന് ഞാന്‍ വിശ്വസിക്കുന്നു- പ്രിയങ്ക പറഞ്ഞു.
priyanka nair new movie
