Connect with us

നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ വിവാഹിതയായി

Actress

നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ വിവാഹിതയായി

നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ വിവാഹിതയായി

നടി പ്രിയങ്ക നായരുടെ സഹോദരി പ്രിയദ വിവാഹിതയായി. വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പ്രിയങ്ക തന്നെയാണ് സഹോദരിയെ മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ നിരവധി സിനിമാ താരങ്ങളും പങ്കെടുത്തു.

നിറകണ്ണുകളോടെയാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. സഹോദരിയെ മണ്ഡപത്തിലേക്ക് കൊണ്ടുപോകുന്ന സമയമൊക്കെയും താരത്തിന്റെ കണ്ണുനിറയുകയായിരുന്നു.

2006ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘വെയിലി’ലൂടെയാണ് പ്രിങ്ക സിനിമാലോകത്തെത്തുന്നത്. ഊമകുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ പ്രിയങ്ക സുപരിചിതയായി മാറി. സുരേഷ് ഗോപി, നവ്യ നായർ, ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കിച്ചാമണി എംബിഎ’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ടി വി ചന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വിലാപങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം പ്രിയങ്ക സ്വന്തമാക്കി. മോഹൻലാൽ ചിത്രം ‘ഇവിടം സ്വർഗ്ഗമാണി’ലൂടെയാണ് പ്രിയങ്ക എന്ന താരത്തിനു കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.

2012ൽ തമിഴ് സംവിധായകൻ ലോറൻസ് റാമിനെ വിവാഹം ചെയ്ത പ്രിയങ്കയ്ക്ക് മുകുന്ദ് റാം എന്ന മകനുണ്ട്. 2015 ൽ ദമ്പതികൾ ഡിവോഴ്സ് ഫൈൽ ചെയ്യുകയുമുണ്ടായി.

തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രിയങ്ക. താരത്തിന്റെ ഏക സഹോദരിയാണ് പ്രിയദ. അനൂപ് മോനോൻ ചിത്രം ‘വരാലി’ലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top