Connect with us

കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പമുണ്ടായി; അപ്പോഴും അഭിനയത്തിൽ സജീവം; കല്യാണവും നല്ലൊരു ഭര്‍ത്താവും ജീവിതത്തിലേക്ക് വന്നത് അന്നേരമാണ്; ജീവിതത്തിൽ അനുഭവിച്ച നീറുന്ന ഓർമ്മകളിലൂടെ പ്രിയങ്ക അനൂപ്!

News

കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പമുണ്ടായി; അപ്പോഴും അഭിനയത്തിൽ സജീവം; കല്യാണവും നല്ലൊരു ഭര്‍ത്താവും ജീവിതത്തിലേക്ക് വന്നത് അന്നേരമാണ്; ജീവിതത്തിൽ അനുഭവിച്ച നീറുന്ന ഓർമ്മകളിലൂടെ പ്രിയങ്ക അനൂപ്!

കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പമുണ്ടായി; അപ്പോഴും അഭിനയത്തിൽ സജീവം; കല്യാണവും നല്ലൊരു ഭര്‍ത്താവും ജീവിതത്തിലേക്ക് വന്നത് അന്നേരമാണ്; ജീവിതത്തിൽ അനുഭവിച്ച നീറുന്ന ഓർമ്മകളിലൂടെ പ്രിയങ്ക അനൂപ്!

മലയാള മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് പ്രിയങ്ക അനൂപ്. ഹാസ്യ വേഷത്തിൽ ആണ് പ്രിയങ്ക ഏറെ ശ്രദ്ധ നേടിയത്. ചെറിയ രീതിയിൽ നെഗറ്റീവ് വേഷങ്ങളിലും പ്രിയങ്ക ജനപ്രീതി നേടിയെടുത്തിട്ടുണ്ട് . അഭിനയിച്ച് ശ്രദ്ധേയായി മാറിയ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിലും സീരിയലിലും മിമിക്രി വേദികളിലുമൊക്കെ സ്ഥിരം സാന്നിധ്യമായിരുന്നു നടി.

അതേസമയം, അഭിനയത്തിലൂടെ മാത്രമല്ല , ഇടക്കാലത്ത് നടി കാവേരിയുമായി പ്രിയങ്ക ചില കേസുകളില്‍ അകപ്പെട്ടിരുന്നു. സംഭവം നടന്നു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ കേസ് പുറത്ത് വന്നത്. ഇതിന് പിന്നാലെ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് പ്രിയങ്ക രംഗത്ത് വന്നു.

ഇപ്പോഴിതാ അന്നത്തെ പ്രശ്‌നത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യൽ മീഡിയ . അന്നത്തെ പ്രശ്നത്തില്‍ ഒത്തിരി ആളുകള്‍ എനിക്കൊപ്പം ഉണ്ടായിരുന്നെന്നാണ് പ്രിയങ്ക പറയുന്നത്. ഞാന്‍ ഒറ്റപ്പെട്ട് പോയില്ല. കേസ് നടത്താന്‍ 20 വര്‍ഷത്തോളം വീട്ടുകാര്‍ എനിക്കൊപ്പം നിന്നു. ആ സമയത്തും എനിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു.

എന്റെ കരിയറിനെ അതൊട്ടും ബാധിച്ചില്ലെന്ന് പറയാം. ഒരു ബുദ്ധിമുട്ടുകളും എനിക്ക് വന്നിട്ടില്ല. എന്റെ കല്യാണവും, ഇത്രയും നല്ലൊരു ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതും ആ സമയത്താണെന്ന് പ്രിയങ്ക സന്തോഷത്തോടെ പറയുന്നു.

20 വര്‍ഷമെടുത്തിട്ടാണ് എനിക്ക് നീതി കിട്ടിയത്. തെളിവുകളുണ്ടായിരുന്നെങ്കില്‍ അന്നേ നടപടിയെടുത്തേനെ. പുനരന്വേഷണം വേണമെന്ന് പറഞ്ഞ സമയത്തും ഞാന്‍ സഹകരിച്ചിരുന്നെന്നും കേസിനെ കുറിച്ച് പ്രിയങ്ക പറയുന്നു.

ഇപ്പോഴും കുട്ടിത്തം മനസില്‍ കൊണ്ട് നടക്കുന്ന ആളാണ് ഞാനെന്നും നടി സൂചിപ്പിച്ചു. ‘മനസ് കൊണ്ട് ഞാനിപ്പോഴും കുട്ടിയാണ്. 20 വയസിലാണ് നില്‍ക്കുന്നത്. അത്രയും കിട്ടിയെന്നേ കരുതുന്നുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. അനാവശ്യമായി എന്നെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. മാക്സിമം സന്തോഷമായി പോവുന്നയാളാണ് ഞാന്‍. എന്റെ സ്വഭാവവും ക്യാരക്ടറും ഇങ്ങനെയാണെന്നും നടി വ്യക്തമാക്കി.

മറ്റുള്ള ആളുകളെ സഹായിക്കാന്‍ എനിക്കിഷ്ടമാണ്. ഇഷ്ടത്തോടെ തന്നെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ചത്. ഞാന്‍ കാരണം കിട്ടുന്ന വോട്ടുകള്‍ കൂടി കളയണ്ടല്ലോയെന്ന് വിചാരിച്ചാണ് പ്രവര്‍ത്തനത്തിനിറങ്ങിയത്.

എല്ലാ കാര്യങ്ങളും പോസിറ്റീവായി സമീപിക്കുന്ന ആളാണ് ഞാന്‍. എന്നെ പരിചയപ്പെടാന്‍ വരുന്നവരോടെല്ലാം നല്ല രീതിയില്‍ തന്നെ പെരുമാറാറുമുണ്ട്. എന്നെ ആരും ജാഡക്കാരിയാണെന്ന് വിശേഷിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

അനൂപുമായിട്ടുള്ള വിവാഹത്തെ കുറിച്ചും മുന്‍പൊരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. ‘കല്യാണം കഴിക്കേണ്ട പ്രായത്തില്‍ എന്റെ ജീവിതത്തില്‍ വലിയ പ്രശ്നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാമെന്ന് തീരുമാനിച്ചു. എല്ലാവരുമായി ചിരിച്ച് സംസാരിക്കുകയും എല്ലാവരെയും ചിരിപ്പിക്കാന്‍ ശ്രമിക്കണം എന്നൊക്കെ മനസില്‍ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ കൊണ്ട് വന്ന് തന്നുവെന്നും’ നടി കൂട്ടിച്ചേര്‍ത്തു.

അതേ സമയം എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്ന പേടി അമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞതോടെ എന്റെ എല്ലാ സ്വഭാവവും മാറി. മാറ്റി എടുത്തതാണെന്നും പറയാം. തങ്ങളുടെ വിവാഹത്തിന് അനൂപിന്റെ വീട്ടിലും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല.

നിന്റെ കാര്യം നോക്കേണ്ടത് നീയാണ്. സീരിയസായി ആലോചിച്ച് തീരുമാനമെടുക്കാന്‍ അച്ഛന്‍ പറഞ്ഞതായിട്ടാണ് നടിയുടെ ഭര്‍ത്താവ് അനൂപ് അന്ന് പറഞ്ഞത്. ഇവരുടെ സംസാരം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

about actress

More in News

Trending

Recent

To Top