Connect with us

അങ്ങനെ ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവ് ലഭിച്ച സിനിമയായിരുന്നു അത് ,’ പ്രിയങ്ക നായർ പറയുന്നു !

Movies

അങ്ങനെ ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവ് ലഭിച്ച സിനിമയായിരുന്നു അത് ,’ പ്രിയങ്ക നായർ പറയുന്നു !

അങ്ങനെ ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവ് ലഭിച്ച സിനിമയായിരുന്നു അത് ,’ പ്രിയങ്ക നായർ പറയുന്നു !

മലയാളത്തിലും തമിഴിലുമായി വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക നായർ. മലയാളി ആണെങ്കിലും തമിഴ് സിനിമയിലാണ് പ്രിയങ്ക ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് കടന്നു വരികയായിരുന്നു. 2006 ൽ പുറത്തിറങ്ങിയ വെയിൽ ആയിരുന്നു പ്രിയങ്ക നായരുടെ ആദ്യ സിനിമ. തമിഴകത്ത് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ഇത്.

പശുപതി, ഭരത് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. തുടർന്ന് കിച്ചാമണി എംബിഎ, വിലാപങ്ങൾക്കപ്പുറം, ഇവിടം സ്വർ​ഗമാണ്, ഭൂമിമലയാളം, സമസ്ത കേരളം പിഒ തുടങ്ങിയ മലയാള സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു.

വിലാപങ്ങൾക്കപ്പുറം എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പ്രിയങ്കയ്ക്ക് ലഭിച്ചു. അനൂപ് മേനോൻ നായകനായ വരാൽ എന്ന പുതിയ സിനിമയിലും പ്രിയങ്ക നായർ വേഷമിടുന്നുണ്ട് . ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക. വെയിൽ എന്ന സിനിമയിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാൻ ആദ്യം മടിച്ചിരുന്നെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു. പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത് .

പശുപതി സാറൊക്കെ അത്രയും സപ്പോർട്ട് ചെയ്തത് കൊണ്ടാണ് ആ കഥാപാത്രമാെക്കെ എനിക്കത്രയും ചെയ്യാൻ പറ്റിയത്. കിട്ടിയ ആദ്യത്തെ അവസരം എത്ര വലുതായിരുന്നെന്ന് എനിക്കിപ്പോഴാണ് മനസ്സിലാവുന്നത്. പശുപതി സാറിനെ പോലെ വലിയ നടന്റെ കൂടെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ പറ്റി’

‘കഥ കേൾക്കുമ്പോൾ ആദ്യം എന്നെ കേൾപ്പിക്കുന്നത് ആ പാട്ട് ആണ്. ജിവി പ്രകാശിന്റെ ആദ്യത്തെ പാട്ട് ആണ്. കഥ കേൾക്കുമ്പോൾ തന്നെ ഞാൻ കരഞ്ഞിരുന്നു. അന്നത്തെ ട്രെൻഡ് തന്നെ മാറ്റിയ സിനിമ ആയിരുന്നു’


ആദ്യത്തെ ഒരു സീൻ കഴിഞ്ഞ് ഷൂട്ട് ചെയ്യുന്നത് ഇന്റിമേറ്റ് പാട്ട് രം​ഗം ആയിരുന്നു. കോളേജിലെ അവസാന വർഷം ആണന്ന്. ആദ്യമേ അങ്ങനെയാെരു സീൻ തന്നപ്പോൾ ഞാനൊട്ടും കംഫർട്ടബിൾ അല്ലാണ്ടായി. എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ട് മൂന്ന് ദിവസം ഞാൻ എല്ലാവരെയും കുഴപ്പത്തിലാക്കി. പിന്നീടതിൽ ഞാൻ ഖേദിച്ചു. എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു’

‘രണ്ട് ദിവസം കഴിഞ്ഞ് സംവിധായകൻ സംസാരിച്ചു. കഥാപാത്രം അതാവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ അന്നത്തെ പ്രായത്തിൽ അതൊന്നും മനസ്സിലായില്ല. പിന്നീട് ആ സിനിമയുമായി സഹകരിച്ചു. അന്ന് ഏതോ ഒരു അഭിമുഖത്തിൽ ആരോടെങ്കിലും നന്ദിയും ക്ഷമയും പറയാനുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞ് എനിക്ക് ക്ഷമ പറയേണ്ടത് സംവിധായകൻ വസന്തബാലനോടാണെന്ന്’അങ്ങനെ ഒരു സിനിമ ചെയ്യാൻ പറ്റില്ലെങ്കിൽ നമ്മൾ ആ സിനിമ കമ്മിറ്റ് ചെയ്യാൻ പാടില്ല.

കമ്മിറ്റ് ചെയ്താൽ പൂർണതയോടെ നിൽക്കണം. ആ ഒരു സിനിമയിൽ നിന്ന് പഠിച്ചത് അതാണ്. എനിക്ക് കംഫർട്ട് ആണെങ്കിലേ സിനിമ ഞാൻ കമ്മിറ്റ് ചെയ്യുള്ളൂ. തൃരക്കഥാകൃത്തും സംവിധായകനും ഉണ്ടാക്കിയ കഥാപാത്രം നമ്മൾ പ്രശ്നങ്ങളുണ്ടാക്കി കൊല്ലുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യാൻ പാടില്ലെന്ന തിരിച്ചറിവ് കൂടി ആയിരുന്നു ആ സിനിമ,’ പ്രിയങ്ക നായർ പറഞ്ഞു.

More in Movies

Trending

Recent

To Top