താന്‍ അമ്മയായപ്പോഴാണ് അമ്മ പണ്ട് പറഞ്ഞു തന്ന പലകാര്യങ്ങളും എത്രമാത്രം ശരിയാണെന്ന് മനസ്സിലായത്, എന്റെ അമ്മയെപ്പോലെ ഒരിക്കലും എനിക്കാവാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍
താന്‍ അമ്മയായപ്പോഴാണ് അമ്മ പണ്ട് പറഞ്ഞു തന്ന പലകാര്യങ്ങളും എത്രമാത്രം ശരിയാണെന്ന് മനസ്സിലായത്, എന്റെ അമ്മയെപ്പോലെ ഒരിക്കലും എനിക്കാവാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍
താന്‍ അമ്മയായപ്പോഴാണ് അമ്മ പണ്ട് പറഞ്ഞു തന്ന പലകാര്യങ്ങളും എത്രമാത്രം ശരിയാണെന്ന് മനസ്സിലായത്, എന്റെ അമ്മയെപ്പോലെ ഒരിക്കലും എനിക്കാവാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക നായര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിംഗിള്‍ പാരന്റിംഗിനെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്ക.
അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിലാണ് പ്രിയങ്ക മനസ്സ് തുറന്നത്. അമ്മയായതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് പ്രിയങ്ക പറയുന്നു. താന്‍ അമ്മയായപ്പോഴാണ് അമ്മ പണ്ട് പറഞ്ഞു തന്ന പലകാര്യങ്ങളും എത്രമാത്രം ശരിയാണെന്ന് മനസ്സിലായത്. അച്ഛന്‍ നല്ല സ്വതന്ത്രം തരുന്ന വ്യക്തിയാണ് എന്നാല്‍ അമ്മ സ്ട്രിക്ടാണെന്നും പ്രിയങ്ക പറയുന്നു.
എന്റെ അമ്മയെപ്പോലെ ഒരിക്കലും എനിക്കാവാന്‍ കഴിയില്ല. ലോകത്തിലെ ഏറ്റവും നല്ല അമ്മ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അത് എന്റെ അമ്മയാണെന്നാകും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോഴെല്ലാം കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. അവര്‍ തനിക്ക് വേണ്ടി വളരെ അധികം കഷ്ടപ്പെട്ടുവെന്ന് പ്രിയങ്ക പറയുന്നു.
മലയാളത്തില്‍ പ്രിയങ്കയുടെ രണ്ടാമത്തെ ചിത്രം വിലാപങ്ങള്‍ക്കപ്പുറമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടക്കുള്ള സംസ്ഥാന പുരസ്‌ക്കാരം പ്രിയങ്കയ്ക്ക് ലഭിച്ചു. പൃഥ്വിരാജ് ചിത്രം കടുവയാണ് അവസാനം ഇറങ്ങിയ പ്രിയങ്കയുടെ ചിത്രം. വരാല്‍ അടക്കമുള്ള നിരവധി സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്.
മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയില്‍ എത്തുന്നത്. കിച്ചാമണി എംബിഎ എന്ന സുരേഷ് ഗോപി ചിത്രത്തിമാണ് പ്രിയങ്കയുടെ ആദ്യ മലയാളം സിനിമ. പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിലും മലയാളംചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയങ്ക സംവിധായകനും നടനുമായ ലോറന്‍സ് റാമിനെ വിവാഹം കഴിച്ചു. എന്നാല്‍ അധികകാലം ആ ബന്ധം മുന്നോട്ട് പോയില്ല. 2015ല്‍ ഇരുവരും വിവാഹമോചതരായി. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമയെ നവഭാവുകത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ചിതാഭസ്മം...
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...