Malayalam Breaking News
” അധിക നാള് നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം”- വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക
” അധിക നാള് നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം”- വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക
By
” അധിക നാള് നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം”- വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി നടി പ്രിയങ്ക
വിവിധ ഭാഷകളിലായി സിനിമയിൽ സജീവമായ താരമാണ് പ്രിയങ്ക . ഒട്ടേറെ വേഷങ്ങളിലൂടെ ധാരാളം ആരാധകരെ സമ്പാദിച്ച പ്രിയങ്ക വിവാഹ ശേഷമാണ് സിനിമയിൽ നിന്നും വിട്ടു നിന്നത് . വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായ പ്രിയങ്ക വിവാഹബന്ധത്തെ പറ്റി മനസ് തുറക്കുന്നു.
തമിഴിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ലോറന്‍സുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണം ഇപ്പോളാണ് താരം വ്യക്തമാക്കുന്നത് .
വളരെ നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതെന്നു പ്രിയങ്ക പറയുന്നു. വളരെ ബഹുമാനത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാനാണ് ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ തീരുമാനത്തില്‍ കുറ്റബോധമൊന്നുമില്ലെന്നും താരം പറയുന്നു. അധിക നാള് നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം, നിയമപരമായി വേര്‍പിരിഞ്ഞു, ഇനിയുള്ള ജീവിതം മകന് മുകുന്ദിനു വേണ്ടിയാണെന്നും പ്രിയങ്ക പറയുന്നു.
priyanka nair about divorce