Bollywood
പുതിയ വീട് സ്വന്തമാക്കാൻ ഒരുങ്ങി പ്രിയങ്കയും നിക്കും ! മുടക്കുന്നത് കോടികൾ !
പുതിയ വീട് സ്വന്തമാക്കാൻ ഒരുങ്ങി പ്രിയങ്കയും നിക്കും ! മുടക്കുന്നത് കോടികൾ !
By
ലോസ് ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍സില്‍ പുതിയ വീട് വാങ്ങാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും. ഏകദേശം 48.92 കോടി രൂപയ്ക്ക് ലോസ് ഏഞ്ചല്‍സിലുള്ള നിക്കിന്റെ വീട് അടുത്തിടെ വിറ്റിരുന്നു. അതോടെയാണ് ബെവേര്‍ലി ഹില്‍സിലോ, തൊട്ടടുത്തുള്ള ബെല്‍ എയറിലോ അല്പം കൂടി ആഡംബരം കൂടിയ വീടിനായി താരദമ്ബതികള്‍ അന്വേഷണം തുടങ്ങിയത്.
ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന പ്രിയങ്ക വിവാഹ ശേഷമാണ് ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറിയത്.141.83 കോടിയുടെ വീടാണ് ദമ്ബതികള്‍ പുതുതായി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ കോടികൾ വിലമതിക്കുന്ന ബാഗ് സ്വന്തമാക്കി പ്രിയങ്ക വാർത്തകളിൽ നിരാഞ്ഞിരുന്നു.
ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം 37-ാം പിറന്നാള്‍ ആഘോഷിച്ച താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ചുവപ്പ് നിറത്തില്‍ പിറന്നാളുക്കാരി’ എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഭര്‍ത്താവ് നിക്ക് ജൊനാസ് കുറിച്ചത്.
ചുവപ്പ് മിനി ഡ്രസ്സില്‍ നൃത്തം ചെയ്യുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. 78,785 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. വീഡിയോയില്‍ പ്രിയങ്കയുടെ കൈയിലെ ആ ഹാന്റ്ബാഗിലാണ് പിന്നെ എല്ലാവരുടെയും ശ്രദ്ധ പോയത്.ലിപ്സ്റ്റിക് ആകൃതിയിലുളള സ്വര്‍ണ്ണ നിറത്തിലുളള ബാഗാണ് പ്രിയങ്കയുടെ കൈയിലുണ്ടായിരുന്നത്. Judith leiber couture ഇനത്തില്‍പ്പെട്ട ഈ ബാഗിന്റെ വില 3,78,202 രൂപയാണ്.
priyanka chopra’s new house
