Bollywood
സ്വിമ്മിങ് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക ചോപ്ര !
സ്വിമ്മിങ് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക ചോപ്ര !
By
സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇറ്റലിയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഭര്‍ത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
സ്വിമ്മിംഗ് പൂളിന് സമീപം നീന്തല്‍ വസ്ത്രമണിഞ്ഞ് കോക് ടെയില്‍ കുടിക്കുന്ന ചിത്രവും കുളത്തില്‍ കിടക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവന് പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത്
കഴിഞ്ഞ ദിവസം നടി എല്‍ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു. പ്രശസ്ത
സ്റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് ഷൂട്ടിനായി പ്രിയങ്കയെ ഒരുക്കിയത്.
ആഗോള ശ്രദ്ധ നേടിയ ദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഫാഷന്റെ കാര്യത്തില്‍ മിക്ക നടിമാരെയും കടത്തിവെട്ടാറുള്ള താരമാണ് പ്രിയങ്ക. പാചകത്തിലും താന്‍ പുറകിലല്ലെന്നു തെളിയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു . പ്രിയങ്കയും നിക്കും ചേര്‍ന്ന് പാസ്ത തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്.
നിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാസ്തയുണ്ടാക്കുന്ന വീഡിയോ പങ്ക് വെച്ചത്. പ്രിയങ്ക പാസ്ത തയ്യാറാക്കുന്നതും സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയില്‍ നിക്ക് പാസ്ത തയ്യാറാക്കുന്നതും കാണാം. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര് ഇരുവര്‍ക്കും ആശംസകളുമായി എത്തി.
പാചകത്തില്‍ താന്‍ പിറകിലാണെന്നും നിക്കിന്റെ അമ്മ നന്നായി പാചകം ചെയ്യുമെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. ഇറ്റാലിയന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവമാണ് പാസ്ത.
പാരിസിലാണിപ്പോൾ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നിക് ജെനാസുമൊത്ത് പ്രിയങ്ക നഗരത്തിലൂടെ നടക്കുമ്പോൾ ഫാഷൻ ലോകം പിന്നാലെയുണ്ട്. നിക്കിന്റെ സഹോദരന് ജോ ജോനസും ഭാര്യ സോഫിയ ടർണറും ഇവിടെയുണ്ട്. എന്നാൽ മാധ്യമശ്രദ്ധ പ്രിയങ്ക ചോപ്രയിലാണ്. ചെറിയൊരു ഫാഷന്‍ ഷോയാണ് പാരിസിൽ പ്രിയങ്ക നടത്തുന്നതെന്നാണ് ഫാഷനിസ്റ്റുകളുടെ പക്ഷം. ഇതുവരെയുള്ള പ്രിയങ്കയുടെ ഔട്ട്ഫിറ്റുകൾ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യും.
ഭർത്താവ് നിക്കിന്റെ കൈപിടിച്ചു താരം പ്രത്യക്ഷപ്പെടുന്നതെല്ലാം വ്യത്യസ്തമായ ലുക്കുകളിൽ. ഇതുവരെ പരീക്ഷിക്കാത്ത സ്റ്റൈലുകളും ഡിസൈനുകളും കൂട്ടത്തിലുണ്ട്. താരത്തിന്റെ നാല് ലുക്കുകൾ ഇതുവരെ അഭിനന്ദനങ്ങൾ നേടി.
ആൽബർട്ടാ ഫെര്‍ട്ടി ഡിസൈൻ ചെയ്ത കറുപ്പ് സ്ട്രൈറ്റ് ലെഗ് ജംപ് സ്യൂട്ടിലാണ് പാരിസിൽ എത്തിയത്. മലേഷ്യൻ ഡിസൈനർ ജിമ്മി ചൂ കലക്ഷനിലുള്ള മിറെൻ ആൻങ്കൽ ബൂട്ടും ധരിച്ച്, ബ്ലാക് ആൻഡ് വൈറ്റ് ടോട്ടേ ഒബ്ലിക്യൂ ബാഗും പിടിച്ചുള്ള ഈ വരവു തന്നെ ആഘോഷമായിരുന്നു .
priyanka chopra in swimming suit
