Connect with us

62 ദിവസം കൊണ്ട് പൂർത്തിയാക്കിയ വസ്ത്രം ,കമ്മലിന് 4.51 ലക്ഷം,ചെരുപ്പിന് 25000 -പ്രിയങ്കയെ കളിയാക്കിയതൊക്കെ വെറുതെ,അമ്പരന്ന് ആരാധകർ !!

Malayalam Breaking News

വ്യത്യസ്തമായ ഫാഷൻ ട്രെൻഡുകൾ കൊണ്ടുവന്ന് ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ഒപ്പം പ്രിയങ്കയുടെ ഹെയര്‍ സ്റ്റൈലും മേക്കപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ താരത്തിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. എന്നാല്‍ പ്രിയങ്കയെ അഭിനന്ദിച്ച് എത്തിയവരും കുറവല്ല.

ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപകല്‍പ്പന ചെയ്തതെന്നും 45 ലക്ഷം രൂപയാണ് ഗൗണിന്റെ വിലയെന്നും വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

സില്‍വര്‍ നിറത്തിലുള്ള ചെരുപ്പിന്റെ വില 25,000 രൂപയും പിങ്കും വെളുപ്പു കലര്‍ന്ന ഡയമണ്ടുകള്‍ പതിച്ച കമ്മലിന്റെ വില ഏകദേശം 4.51 ലക്ഷം രൂപയുമാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും ഉണ്ടായിരുന്നു.

priyanka chopra fashion in met gala

More in Malayalam Breaking News

Trending

Recent

To Top