വാർത്തകളിൽ നിറഞ്ഞ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും . ഇരുവരുടെയും പ്രായമാണ് ഇത്രയധികം വിവാദങ്ങൾക്ക് കാരണമായത് . നിക്കിനെക്കാൾ പത്തു വയസിനു മുതിർന്നതാണ് പ്രിയങ്ക ചോപ്ര. അതായിരുന്നു പ്രധാന ചർച്ച വിഷയവും.
36 വയസ്സുള്ള പ്രിയങ്ക തന്നേക്കാള്‍ 10 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധിക്ഷേപവുമായി രംഗത്ത് വന്നിരുന്നു. ഇതെക്കുറിച്ച് മനസ്സു തുറക്കുകയാണ് പ്രിയങ്കയിപ്പോള്‍.
തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ ചിലര്‍ വിവാഹ സമയത്ത് അധിക്ഷേപിച്ചുവെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
‘പുരുഷന്മാര്ക്ക് തങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകള്‍ക്ക് ആയിക്കൂടാ. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിത്. പുരുഷന്മാര് പകുതി പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാറുണ്ട്. എന്നാല്‍ ആരും അത് ശ്രദ്ധിക്കാറില്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല.
പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസ്സമായില്ല. എന്നാല്‍ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ചിലര്‍ പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട, എല്ലാം ശരിയാകുമെന്ന്. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം’- പ്രിയങ്ക പറഞ്ഞു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...