‘അതെ ഞാന്‍ രോഗിയാണ്, ഇനി ഒന്നും ഒളിച്ചുവെയ്ക്കാനില്ല’; വിവാഹത്തിന് പുറമെ തന്റെ രോഗത്തെ കുറിച്ചും തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര !!
ഗായകന് നിക്ക് ജൊനാസുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പുറമെ തന്നെ പിടികൂടിയിരിക്കുന്ന രോഗം ട്വിറ്ററിലൂടെ പുറത്തുവിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. താന്‍ ആസ്ത്മ രോഗിയാണെന്നും ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി.
“ആസ്ത്മ എന്നെ കീഴ്പ്പെടുത്തുന്നിതിന് മുൻപ് ആസ്ത്മ കീഴ്പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസമാകില്ല”- താരം ട്വിറ്ററില്‍ കുറിച്ചു.
പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷൊണാലി ബോസ് സംവിധാനം ചെയ്യുന്ന ‘സ്കൈ ഈസ് പിങ്ക്’ എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെ അടുത്ത റിലീസ്.
Those who know me well know that I’m an asthmatic. I mean, what’s to hide? I knew that I had to control my asthma before it controlled me. As long as I’ve got my inhaler, asthma can’t stop me from achieving my goals & living a #BerokZindagi.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...