Actress
മൂന്ന് മീറ്റര്‍ നീളം, 800 കിലോ ഭാരം, നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ‘യന്ത്ര കൊമ്പനെ’ നടയ്ക്കിരുത്തി നടി പ്രിയാമണി
മൂന്ന് മീറ്റര്‍ നീളം, 800 കിലോ ഭാരം, നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ‘യന്ത്ര കൊമ്പനെ’ നടയ്ക്കിരുത്തി നടി പ്രിയാമണി

കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള കൊമ്പനെ നടക്കിരുത്തിയത്.
ഈ ആനയാകും ഇനി മുതല്‍ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെ തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവുമാണ് യന്ത്ര ആനയ്ക്കുള്ളത്.
വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. മെഷീന് ആനയെ സംഭാവന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയമണി പ്രതികരിച്ചു.
സുരക്ഷിതമായി ഭക്തര്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീന് ആനയെ എത്തിയത്. ഇവിടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇതോടെയാണ് മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേയ്ക്ക് രണ്ടാമത്തെ ആനയെ എത്തിച്ചത്. കൂടുതല്‍ ക്ഷേത്രങ്ങളില്‍ യന്ത്ര ആനകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പെറ്റ.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...